×

“അതൊന്നും സാരമില്ലെ – പറയാനുള്ളത്​ ഫേസ്​ബുക്കില്‍ പറയും’; മൗനം തുടര്‍ന്ന്​ ജലീല്‍

മലപ്പുറം: വളാഞ്ചേരിയിലെ വീട്ടില്‍ നിന്നും മന്ത്രി കെ.ടി. ജലീല്‍ യാത്രതിരിച്ചു. തലസ്ഥാനത്തേക്കാണെന്നാണ്​ സൂചന. യാത്രക്കിടെ കാവുംപുറം, ചങ്ങരംകുളം അടക്കമുള്ള പലസ്ഥലങ്ങളിലും പ്രതിപക്ഷപ്പാര്‍ട്ടികള്‍ ജലീലിന് നേരെ​ കരിങ്കാടി കാട്ടി.

എന്നാല്‍ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ചോദ്യം ചെയ്യലിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്​ മന്ത്രി മൗനം തുടര്‍ന്നു. അതൊന്നും സാരമില്ലെന്നും പറയാനുള്ളത്​ ഫേസ്​ബുക്കില്‍ പറയുമെന്നും മന്ത്രി പ്രതികരിച്ചു. യാത്രക്കിടെ പുഴക്കലില്‍ കൃഷിയിടം സന്ദര്‍ശിക്കാന്‍ ഇറങ്ങിയപ്പോഴാണ്​ മന്ത്രിയോട്​ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞത്​.

മന്ത്രിയെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്​. കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്ബുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ തനിക്കു മനസ്സില്ലെന്നും, മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും രാവിലെ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട്​ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top