×

‘തെറി’പറഞ്ഞിട്ടില്ല ; നിയമസഭ ചട്ടങ്ങളില്‍ പറയുന്നുണ്ട് ആരും നോക്കി വായിക്കരുതെന്ന് – രമേശ് ചെന്നിത്തല.

കോഴിക്കോട് | പ്രതിപക്ഷം ഉന്നയിച്ച ഒരു അഴിമതി ആരോപണങ്ങളിലും അവിശ്വാസ പ്രമേയ ചര്‍ച്ചയിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതികള്‍ സംബന്ധിച്ച്‌ വസ്തുതകള്‍ എല്ലാം എഴുതിക്കൊടുത്ത് ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പറഞ്ഞത് മത്സ്യ കുഞ്ഞുങ്ങളെ കായലുകള്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ചും കിണറുകള്‍ റീ ചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ചെല്ലാമാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

 

മറുപടി പ്രസംഗം മുഴുവന്‍ മുഖ്യമന്ത്രി എഴുതിക്കൊടുത്തത് നോക്കി വായിക്കുകയായിരുന്നു. നിയമസഭ ചട്ടങ്ങളില്‍ പറയുന്നുണ്ട് ആരും നോക്കി വായിയക്കരുതെന്ന്. മുന്നേ മുക്കാല്‍ മണിക്കൂര്‍ മുഖ്യമന്ത്രി നോക്കി വായിച്ചിട്ടും സ്പീക്കര്‍ ഇടപെട്ടില്ല.

പ്രതിപക്ഷം തെറി മുദ്രാവാക്യം വിളിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തെറി പറയുന്നത് ആരെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രി സ്വന്തം ശീലം വെച്ച്‌ മറ്റുള്ളവരെ അളക്കരുത്. പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാവര്‍ക്കും അറിയാം. പരനാറി,കുലംകുത്തി, നികൃഷ്ട ജീവി എന്നൊക്കെ പറഞ്ഞ പിണറായി പ്രതിപക്ഷത്തെ ഉപദേശിക്കേണ്ട.

 


അവിശ്വാസ പ്രമേയം പരാജയപ്പെട്ടു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അംഗബലം കുറവായതിനാല്‍ സഭയില്‍ അവിശ്വാസം പരാജയപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ജനങ്ങളുടെ മനസ്സില്‍ സര്‍ക്കാറിനെതിരായ അവിശാസം എന്നോ പാസായിട്ടുണ്ട്.

 

 

‘താന്‍ പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നിരയില്‍ നിന്ന് തെറിവിളിച്ചു. ഒരു മുഖ്യമന്ത്രിയെ ഇങ്ങനെ വിളിക്കാമോ. തന്നെ തെറി വിളിച്ചപ്പോള്‍ ആരും മിണ്ടിയില്ല. മാധ്യമങ്ങള്‍ തെറി പറഞ്ഞതില്‍ ഒരു ചര്‍ച്ചയും നടന്നില്ല.ഇതാണോ സംസ്‌കാരം. ഇതാണോ രീതി. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ പോലും അനുവദിച്ചില്ല. വിളിച്ച മുദ്രാവാക്യങ്ങള്‍ പോലും ന്യായമല്ല. തെറിയായിരുന്നു. പ്രധാനമായും എന്റെ സംസാരം തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്’ എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top