×

ക്യഷി ഭൂമി നല്കണമെന്ന മഹാത്മാവിൻെറ ആവശ്യം നടപ്പിലാക്കണം പുലയൻ മഹാസഭ.

 

തൊടുപുഴ: തൻെറ ജനതയ്ക്ക് നിലനില്പിനായി ക്യഷിഭൂമി നല്കണമെന്ന ശ്രീമൂലം പ്രജാസഭയിൽ മഹാത് അയ്യൻകാളി ഉന്നയിച്ച ആവശ്യം ഇപ്പോൾ നടപ്പിലാക്കേണ്ട ഉചിതമായ സമയമാണെന്നും,കോവിഡ് 19 മൂലം തൊഴിൽ രഹിതരായ ജനതയ്ക്ക് രക്ഷപ്പെടാൻ മറ്റ് മാർഗ്ഗമില്ലെന്നും ഭൂരഹിതരായ മുഴുവൻ പട്ടിക ജാതി/വർഗ്ഗ ജനതയ്ക്കും അഞ്ച് ഏക്കർ വീതം ഭൂമി ക്യഷിക്കായി സർക്കാർ അടിയന്തിരമായി നല്കണമെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ ആവശ്യപ്പെട്ടു.മഹാത്മാ അയ്യൻകാളിയുടെ 158 മത് ജയന്തിയോ ടനുബന്ധിച്ച് തൊടുപുഴയിൽ സംഘടിപ്പിച്ചേയ അനുസ്മരണ സമ്മേളനവും,പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

മഹാസഭ താലൂക്ക് കമ്മറ്റി നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിൽ നടത്തിയമ അനുസ്മരണ സമ്മേളമത്തിലും,പുഷ്പാർച്ചനയിലും പ്രസിഡൻെറ് പി.യു.മനോജ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് മൂവ്മെൻെറ് സംസ്ഥാന പ്രസിഡൻെറ് സി.എസ്.സൈജൂ ജന്മ ദിന സന്ദേശം നല്കി. ജോ.സെ.കെ.കെ കണ്ണൻ സ്വഗതവും ജോഷി തൊമ്മൻകുത്ത് നന്ദിയും പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top