×

2024 – ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് : ചെലവ് കുറയ്ക്കല്‍- ശുദ്ധീകരണം ; വോട്ടര്‍ പട്ടികയും ഒന്നാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍;

ന്യൂദല്‍ഹി : തെരഞ്ഞെടുപ്പ് ഒരുമിച്ച്‌ നടത്തുന്നതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റ വോട്ടര്‍ പട്ടിക നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിനായി ഇനി ഒറ്റ വോട്ടര്‍ പട്ടിക എന്നതും നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.

വിഷയത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടിയ ശേഷമാകും നടപടി സ്വീകരിക്കുക. ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഇത് ബാധകമാകും. നിലവില്‍ കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്.

സംസ്ഥാനങ്ങളുടേയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍പട്ടികയും തമ്മില്‍ ലയിപ്പിച്ച്‌ ഒറ്റ വോട്ടര്‍ പട്ടികയാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ആലോചിക്കുന്നത്. എന്നാല്‍ ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തി വരികയാണ്. വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്ന വിഷയത്തില്‍ വ്യത്യസ്ത വോട്ടര്‍ പട്ടികയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറിക്ക് ചുമതല കൈമാറിയിട്ടുണ്ട്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരച്ചറിയല്‍ കാര്‍ഡുള്ളവര്‍ പോലും സംസ്ഥാനങ്ങളിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളൊക്കെ ഒരു രാജ്യം ഒറ്റ വോട്ടര്‍ പട്ടികയിലൂടെ സാധിക്കും. കൂടാതെ നിലവില്‍ തെരഞ്ഞെടുപ്പിനായുള്ള ചെലവുകള്‍ കുറയ്ക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top