×

സ്വപ്‌ന ഉന്നത സ്വാധീനമുള്ള സ്ത്രീ, ജാമ്യാപേക്ഷ തള്ളി – അധികാര ഇടനാഴിയിലെ സ്വാധീനം പ്രകടമെന്ന് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അധികാര ഇടനാഴിയിലെ സ്വപ്ന സുരേഷിന്റെ സ്വാധീനം പ്രകടമെന്ന് കോടതി. സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സാമ്ബത്തിക കുറ്റകൃത്യ കോടതിയുടെ നിരീക്ഷണം. കോണ്‍സുലേറ്റിലെ രാജിക്ക് ശേഷവും സ്വപ്ന ഉന്നത ഉദ്യോഗസ്ഥരെ സഹായിച്ചതായും പറയുന്നു.

യു.എ.ഇ കോണ്‍സുലേറ്റിലെ ജോലി വിട്ടതിന് ശേഷവും പ്രതിക്ക് അവിടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടായിരുന്നു. ഇതിനുശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഒരു പ്രൊജക്ടില്‍ അവര്‍ക്ക് ജോലി നേടാനും സാധിച്ചു. പ്രതിയുടെ അധികാര ഇടനാഴിയിലെ സ്വാധീനം പ്രകടമാണ്. അതിനാല്‍ ഒരു സ്ത്രീയെന്ന നിലയിലുള്ള പ്രത്യേക ആനുകൂല്യം പ്രതി അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.

ജാമ്യാപേക്ഷയില്‍ നടന്ന വാദത്തിന്റെയും ലഭ്യമായ രേഖകളുടെയും അടിസ്‌ഥാനത്തിലാണ്‌ നിരീക്ഷണമെന്നും കോടതി വ്യക്തമാക്കി. സ്വപ്‌ന സുരേഷ്, സെയ്‌ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷകളാണ് കൊച്ചിയിലെ സാമ്ബത്തിക കു‌റ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി തള‌ളിയത്. മ‌റ്റൊരു പ്രതിയായ സഞ്ജുവിന്റെ ജാമ്യാപേക്ഷ 17ന് പരിഗണിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top