×

സച്ചിന്‍ അസ്വസ്ഥനാണ്.; കഴിവുളള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചോദ്യം ചെയ്യപ്പെടുന്നു, പാര്‍ട്ടിക്കെതിരെ തുറന്നടിച്ച്‌ ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച്‌ ബി.ജെ.പി നേതാവ് ജ്യോതിരാദിത്യസിന്ധ്യ. രാജസ്ഥാനിലെ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പെെലറ്റിന്റെ പാര്‍ട്ടിക്കെതിരെയുളള തുറന്ന കലാപത്തിന് കാരണമായ രാഷ്‌ട്രീയ പ്രതിസന്ധിയെ ചൊല്ലിയാണ് സിന്ധ്യ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. കഴിവുളള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചോദ്യം ചെയ്യപ്പെടുന്നുവെന്നും ഇതാണ് കോണ്‍ഗ്രസിലെ വേദനാജനകമായ കാര്യമെന്നും സിന്ധ്യ പറഞ്ഞു.”സച്ചിന്‍ പെെലറ്റ് എന്റെ സുഹൃത്തായിരുന്നു.

അദ്ദേഹം അനുഭവിച്ച വേദനയെ കുറിച്ച്‌ എല്ലാവര്‍ക്കും അറിയാം.അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനും അത് സംബന്ധിച്ച്‌ തനിക്കെതിരെ നോട്ടീസ് ലഭിച്ചതിലും സച്ചിന്‍ അസ്വസ്ഥനാണ്.”സിന്ധ്യ പറഞ്ഞു.

ചില യോഗങ്ങളില്‍ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിനെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയത്.ബി.ജെ.പിയുമായി ചേര്‍ന്ന് കുതിരക്കച്ചവടത്തിലൂടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിയ്ക്കാനാണ് സച്ചിന്‍ ശ്രമിക്കുന്നതെന്ന് അശോക് ഗെലോട്ട് നേരത്തെ ആരോപിച്ചിരുന്നു. രാജസ്ഥാനില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം വിഷയത്തില്‍ നേരിട്ട് ഇടപെടുകയും സച്ചിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top