×

കേന്ദ്ര മന്ത്രി മുരളീധരന്‍ ശക്തി കാണിച്ചു ; ലൈഫ് മിഷന്‍ പദ്ധതിയിലെ രേഖകള്‍ നല്‍കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റില്‍ നിന്ന് സംസ്ഥാനം സ്വീകരിച്ച സഹായങ്ങളുടെ വിവരങ്ങളാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയുംപെട്ടെന്ന് ബന്ധപ്പെട്ട രേഖകള്‍ കൈമാറണമെന്നാണ് നിര്‍ദേശം. ആവശ്യപ്പെട്ട വിവരങ്ങള്‍ ഉടന്‍തന്നെ കേന്ദ്രത്തിന് കൈമാറുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

വിവാദ ലൈഫ് മിഷന്‍ ഭവനസമുച്ചയ പദ്ധതിയുടെ നടത്തിപ്പു കരാര്‍ യൂണിടാക്കിനു നല്‍കിയത് റെഡ് ക്രസന്റ് ആണെന്ന വാദം പൊളിക്കുന്ന രേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു

പദ്ധതിയില്‍ യൂണിടാക് സമര്‍പ്പിച്ച രൂപരേഖ തൃപ്‌തികരമാണെന്നും അവരുമായി ചേര്‍ന്ന് മുന്നോട്ടുപോകാമെന്നും അറിയിച്ച്‌ ലൈഫ് മിഷന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ യു.വി. ജോസ് റെഡ് ക്രസന്റിനു നല്‍കിയ കത്താണ് പുറത്തുവന്നത്.

 

പദ്ധതി നടത്തിപ്പില്‍ യൂണിടാക്കിന്റെ പങ്കാളിത്തം അറിയില്ലെന്ന സര്‍ക്കാര്‍ വാദം നുണയെന്നു വ്യക്തമാക്കുന്ന കത്ത് 2019 ആഗസ്റ്റ് 26ന് ആണ് യൂണിടാക്കിനു കൂടി പകര്‍പ്പു വച്ച്‌ അയച്ചിരിക്കുന്നത്. എല്ലാ അനുമതിയും വാങ്ങി നല്‍കാന്‍ സഹായിക്കാമെന്നും ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top