×

കട്ടപ്പനയില്‍ ബാങ്ക് ജീവനക്കാരി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു; മൂലമറ്റംകാരിയെ റിമാന്‍ഡ് ചെയ്ത – കാമുകനെ കണ്ടെത്താന്‍ സിഐ സംഘവും

കട്ടപ്പന: ഹോസ്റ്റല്‍ മുറിയില്‍ ജന്മം നല്‍കിയ ശിശുവിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂലമറ്റം അമലുനെ റിമാന്‍ഡ് ചെയ്തു.

കട്ടപ്പനയിലെ  ബാങ്ക് ജീവനക്കാരിയായിരുന്നു ഇവര്‍.

തൃശൂരിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കു മാറ്റിയ യുവതിയെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. രോഗം ഇല്ലെന്നു സ്ഥിരീകരിച്ചാല്‍ കാക്കനാട് ജയിലിലേക്കു മാറ്റും. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ കുട്ടിയുടെ അച്ഛനെ തിരിച്ചറിയാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. കൂടെ ജോലി ചെയ്യുന്നയാളാണ് അച്ഛന്‍ എന്നാണ് യുവതി നല്‍കിയ മൊഴി എന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം വരുത്താനാണ് പൊലീസിന്റെ ശ്രമം. കട്ടപ്പന സി.െഎ. വിശാല്‍ ജോണ്‍സണ്‍, എസ്‌.െഎ. സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

അവിവാഹിതയായ യുവതി കട്ടപ്പനയില്‍ വനിതാ ഹോസ്റ്റലിലെ മുറിയിലാണ് പ്രസവിച്ചത്. ഹോസ്റ്റല്‍ അധികൃതരും അന്തേവാസികളും മുറിയിലെത്തുമ്ബോള്‍ കുഞ്ഞ് മരിച്ചനിലയിലായിരുന്നു. പ്രസവിച്ചപ്പോള്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നെന്ന് യുവതി പൊലീസില്‍ മൊഴിയും നല്‍കി. അസ്വാഭാവികത തോന്നിയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top