×

അമിത് ഷാ .. കോണ്‍ഗ്രസ് മുക്ത കേരളം അല്ല – വിജയന്‍ അടുത്ത വര്‍ഷം മുഖ്യമന്ത്രി ആവില്ല – ആഞ്ഞടിച്ച് ടി പി നന്ദകുമാര്‍

അടുത്ത ഇലക്ഷനില്‍ ബിജെപി വോട്ട് എല്‍ ഡി എഫിന് മറച്ച്‌ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഉള്ള അമിത്ഷാ തന്ത്രം വിജയിക്കുമോ…?-ഇതാണ് നന്ദകുമാര്‍ ഉയര്‍ത്തുന്ന പുതിയ ചര്‍ച്ചാ വഷയം.

നന്ദകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പിണറായി വിജയന്‍ അമിത് ഷായുടെ കൂട്ടിലടയ്ക്കപ്പെട്ട എലി…

അടുത്ത ഇലക്ഷനില്‍ ബിജെപി വോട്ട് എല്‍ ഡി എഫിന് മറച്ച്‌ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഉള്ള അമിത്ഷാ തന്ത്രം വിജയിക്കുമോ…? പിണറായി വിജയന്‍ എന്ത് ചെയ്യണം, ചെയ്യണ്ട എന്ന് തീരുമാനിക്കുന്നത് അമിത് ഷാ യാണ്. ഈ വിഷയത്തെ കുറിച്ച്‌ ഒരു പോസ്റ്റ് തുടക്കത്തില്‍ തന്നെ ഞാന്‍ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നെങ്കിലും, അതിനിടയില്‍ കേരളത്തിലുണ്ടായ സംഭവവികാസങ്ങളാണ് കാലതാമസം വരുത്തിയത്. എന്നാല്‍, പിടി തോമസ് എംഎല്‍എ എറണാകുളത്ത് വച്ച്‌ ഈ കാര്യത്തെ കുറിച്ച്‌ സമഗ്രമായ ഒരു പത്രസമ്മേളനം ഇന്നലെ നടത്തുകയുണ്ടായി. അതേപോലെ മറുനാടന്‍ മലയാളി യൂട്യൂബ് ചാനലില്‍ ഷാജന്‍ സ്‌കറിയാ ഈ വിഷയത്തെക്കുറിച്ച്‌ ഇന്നലെ മനോഹരമായി അവതരിപ്പിക്കുകയു മുണ്ടായി.. രണ്ടുപേരും പറഞ്ഞതെല്ലാം സത്യം …

ഈ വിഷയത്തെ കുറിച്ച്‌ ഏറ്റവും കൂടുതല്‍ അറിവുള്ള ആളാണ് ഞാന്‍. ലാവലിന്‍ കേസുമായി ബന്ധപ്പെട്ടാണ് അമിത് ഷായുടെ വലയില്‍ പിണറായി വിജയന്‍ വീണത് . അടിയറവു പറഞ്ഞു കാല്‍ക്കല്‍ സാഷ്ടാംഗം വീണു സ്വയം സമര്‍പ്പിച്ചതാണ്… രക്ഷിക്കണമെന്ന് കേണപേക്ഷിച്ചു….! അമിത്ഷായുടെ തന്ത്രം കേരളത്തില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് നെ തകര്‍ക്കുക എന്നുള്ളതാണ്. അടുത്ത തവണ കൂടി കോണ്‍ഗ്രസ് ഇലക്ഷനില്‍ തോറ്റാല്‍ അതോടെ കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നു പോവുകയും ബിജെപി ശക്തിപ്രാപിക്കുകയും അതുവഴി കേരള ഭരണം പിടിച്ചെടുക്കുകയും ചെയ്യാം എന്നാണ് അമിത്ഷായുടെ മനസ്സിലിരിപ്പ്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചപോലെ വേരോടെ സിപിഎം നെയും തകര്‍ക്കാം എന്നുള്ളതാണ് അമിത് ഷായുടെ രാജ്യ തന്ത്രം…

ഇന്ത്യയില്‍ പല സ്റ്റേറ്റുകളിലും പല തന്ത്രങ്ങള്‍ ആണ് അമിത് ഷാ പ്രയോഗിച്ചിട്ടുള്ളത്… അതില്‍ ഒരു തന്ത്രമാണിത്. അദേഹത്തിന്റെ പല തന്ത്രങ്ങളും വിജയിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രം വിജയിച്ചിട്ടില്ല. ഈ ബന്ധത്തിന്റെ സ്വാധീന പ്രകാരമാണ് ഓരോ തവണയും സുപ്രീംകോടതിയില്‍ സിബിഐ കേസുകള്‍ മാറ്റി മാറ്റി പോയത്. അതോടൊപ്പം അമിത ഷാ കൊടുത്ത പല നിര്‍ദേശങ്ങളും പിണറായി വിജയന്‍ ഇവിടെ അപ്പടി നടപ്പാക്കുകയും ചെയ്തിരുന്നു ….. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുക എന്നത് അങ്ങനെയുള്ള നിര്‍ദേശമായിരുന്നു.

വയനാടും, നിലമ്ബൂരും മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത് അതിന്റെ ഭാഗമായാണ്. പന്തീരാംകാവില്‍ സിപിഎം പ്രവര്‍ത്തകരായ രണ്ടു പേരെ ലഖുലേഖ കൈയില്‍ വച്ചു എന്ന കാരണത്താല്‍ യുഎപിഎ. ചുമത്തിയതും അതിന്റെ ഭാഗമായാണ്. ഇതെല്ലാം സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ ആയിരുന്നു എന്നതാണ് ഏറെ വിചിത്രം….! ശബരിമല വിഷയം വന്നപ്പോള്‍ കേരളത്തില്‍ പ്രശ്‌നം ആളിക്കത്തുകയും അതിന്റെ പേരില്‍ ഒറ്റയ്ക്ക് ലോകസഭ ഇലക്ഷനില്‍ 6 സീറ്റെങ്കിലും പിടിച്ചെടുക്കാന്‍ കഴിയുമെന്ന ധാരണ അമിത് ഷാ യ്ക്കു ഉണ്ടാവുകയും ചെയ്തു.

ഈ സമയത്താണ് പല അവധികള്‍ പറഞ്ഞിട്ടും കോടതിയില്‍ ഹാജരാകാതെ നിന്നിരുന്ന സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ലാവ്‌ലിന്‍ കേസ് വാദിക്കാന്‍ തയ്യാറായി വന്നത്. എന്നാല്‍ കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും ലോകസഭാ ഇലക്ഷനില്‍ ദയനീയമായി പരാജയപ്പെട്ടു .ഡല്‍ഹിയിലെത്തിയ പിണറായിക്ക് കേസ് മറ്റൊരു അവധിക്ക് വെക്കുന്നതില്‍ സിബിഐ സോളിസിറ്റര്‍ ജനറല്‍ സഹായിക്കുമെന്ന വാഗ്ദാനം കിട്ടി. അതുപോലെതന്നെ സോളിസിറ്റര്‍ ജനറല്‍ പ്രവര്‍ത്തിക്കുകയും കേസ് മറ്റൊരു അവധിക്ക് വയ്ക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ വെച്ച്‌ അമിത്ഷാ നല്‍കിയ ആത്മവിശ്വാസവുമായാണ് കേരളത്തില്‍ പിണറായി വിജയന്‍ മടങ്ങി എത്തിയത് . ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ ഉറച്ച വോട്ടുകള്‍ സിപിഎമ്മിന് മറിച്ച്‌ നല്‍കും എന്നതായിരുന്നു ആ ഉറപ്പ്… അത് പ്രാവര്‍ത്തികമാക്കുക തന്നെ ചെയ്തു .ഉപതെരഞ്ഞെടുപ്പ് നടന്ന കെഎം മാണിയുടെ പാലയിലും വട്ടിയൂര്‍ കാവിലും കോന്നിയിലും ഇടതുപക്ഷം വിജയിച്ചു ഈ പരീക്ഷണം വന്‍ വിജയം നേടി .എറണാകുളത്തും അരൂരിലും ചുരുങ്ങിയ വോട്ടിനു പരാജയപ്പെട്ടു… അമിത്ഷായുടെ പരീക്ഷണം വന്‍ വിജയമായിരുന്നു ഈ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ലോകസഭാ ഇലക്ഷനില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷം ആയിരുന്നു നേടിയിരുന്നത്.

അമിത്ഷായ്ക്ക് ഈ പരീക്ഷണത്തിലെ വിജയം വലിയ ആത്മവിശ്വാസമാണ് നല്‍കിയത് .. ഇതിനിടയിലാണ് മുഖ്യമന്ത്രിക്കെതിരെയും ഓഫീസിനെതിരെയും അന്താരാഷ്ട്ര കള്ളക്കടത്തിന്റെയും havala ഇടപാടുകളുടെയും തുടങ്ങി ഞെട്ടിക്കുന്ന സംഭവ പരമ്ബരകള്‍ പുറത്തുവരുകയും എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണത്തിന് എത്തുകയും ചെയ്തത്. ഏജന്‍സികള്‍ ശക്തവും വ്യക്തവുമായ തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് . എന്നാല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള പദ്ധതി മുന്നില്‍വെച്ച്‌ ഈ ഭദ്രമായ തെളിവുകള്‍ കൂടി ഉപയോഗിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിലിട്ട എലിയെപ്പോലെ കൊണ്ട് നടക്കുകയാണ് അമിത് ഷാ ..അതിന്റെ തെളിവാണ് ഒന്നര മാസമായിട്ടും പിണറായി വിജയനെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ എന്‍ഐഎ കാണിക്കുന്ന അലംഭാവം .

അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഇത് മനസ്സിലാകും.. എന്നാല്‍ കേരളത്തിലെ ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനങ്ങളും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കൊള്ള സംഘത്തെ ആട്ടിയോടിക്കുക തന്നെ ചെയ്യും പ്രിയപ്പെട്ട അമിത്ഷാ . താങ്കള്‍ക്ക് ഇതില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് അന്വേഷിക്കുക …എന്നാല്‍ ഗ്രൂപ്പു കളിക്കുന്ന നേതാക്കന്മാരെ വിശ്വസിക്കരുത്…..
T. P. NANDAKUMAR, CHIEF EDITOR , CRIME

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top