×

റെഡ് മെര്‍ക്കുറി ; പുതിയ തട്ടിപ്പുമായി ഹൈറേഞ്ചുകാര്‍ – സ്‌പെഷ്യല്‍ ബ്രാഞ്ച് പിടി മുറുക്കി

പഴയ ഇലക്‌ട്രോണിക് ഉപകരണങ്ങളിലെ ചുവന്ന മെര്‍ക്കുറി വേര്‍തിരിക്കാമെന്നും കോവിഡിനുവരെ മരുന്നായി ഉപയോഗിക്കാമെന്നും വ്യാപക പ്രചരണം. റൈസ്പുള്ളര്‍, നാഗമാണിക്യം മാതൃകയിലുള്ള വലിയ തട്ടിപ്പിന് കളമൊരുങ്ങുതായാണ് സൂചന.

വലിയ തുക കിട്ടുമെന്ന വിശ്വാസത്തില്‍ പലരും പണം മുടക്കും. മാസങ്ങള്‍ക്ക് ശേഷം മാത്രമേ തട്ടിപ്പ് മനസ്സിലാകൂ. നിയമപരമല്ലാത്ത ക്രയവിക്രയമായതിനാലും മാനക്കേട് ഭയന്നും ആരുംതന്നെ തട്ടിപ്പില്‍ പരാതിപ്പെടാറില്ല. ഇതുവരെ പരാതിയൊന്നും ഇല്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല

പഴയ ടെലിവിഷനും റേഡിയോയും ക്ലോക്കുകളും ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈറേഞ്ചിലേക്ക് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ എത്തുന്നത്. സി.ആര്‍.ടി. ടെലിവിഷനുകള്‍, വാല്‍വ് റേഡിയോകള്‍, പെന്‍ഡുലം ക്ലോക്കുകള്‍ എന്നിവയില്‍ ഇത് ഉപയോഗിച്ചിരുന്നതായും ദ്രാവകരൂപത്തിലുള്ള ഈ മൂലകം വിലയേറിയ സംയുക്തമാണെന്നുമാണ് ഇടനിലക്കാര്‍ പറയുന്നത്.

അയല്‍ സംസ്ഥാനത്തുനിന്നും ജില്ലകളില്‍ നിന്നും ചുവന്ന മെര്‍ക്കുറി തേടി ആളുകള്‍ എത്തുന്നുണ്ട്. ഈ ദ്രാവകം ഉപയോഗിച്ച്‌ ബോംബുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും കോവിഡ് ചികിത്സിക്കാന്‍ ചുവന്ന മെര്‍ക്കുറി ഉപയോഗിക്കാമെന്നുമൊക്കെ പ്രചാരണമുണ്ട്. ഉപയോഗശൂന്യമായി പലരും ഉപേക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ക്ക് ഇപ്പോള്‍ വലിയ വിലയാണ് ഇടനിലക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.

സമൂഹമാധ്യമങ്ങള്‍ വഴിയാണ് കച്ചവട ഒരുക്കങ്ങള്‍ നടക്കുന്നത്. ചുവന്ന മെര്‍ക്കുറിയുണ്ടെന്നു പറയുന്ന സാമഗ്രികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി കൈമാറും. പരിശോധനകള്‍ക്കും മറ്റുമായി ലക്ഷങ്ങള്‍ ചെലവഴിച്ചാല്‍ ഇരട്ടിയിലേറെ തിരികെ കിട്ടുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് കച്ചവടം തുടങ്ങുന്നത്. വിദഗ്ധരെന്ന് പരിചയപ്പെടുത്തി ആളുകള്‍ നേരിട്ട് എത്തുകയും പരിശോധനകള്‍ നടത്തുകയും ചെയ്യും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top