×

വയനാട് എം പി യും എ ഗ്രൂപ്പും ഇടപെട്ടു – ജോസ് പക്ഷത്തെ വെട്ടിയ തീരുമാനത്തില്‍ മലക്കം മറിഞ്ഞ് ബെന്നി ബഹ്നനാന്‍

കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ നിന്ന് മാറ്റി നിര്‍ത്തിയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് നേതൃത്വം മലക്കം മറിഞ്ഞതിന് പിന്നില്‍ ഹൈക്കമാന്‍ഡ് ഇടപെടലാണെന്ന്

 

കേരള കോണ്‍ഗ്രസ് വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടതോടെയാണ് നിലപാടില്‍ വിട്ടുവീഴ്ച നടത്താന്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ ലംഘിച്ചതിന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ജോസ് കെ.മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് യോഗം ചേര്‍ന്നാണ് ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്.

അതേസമയം ഹൈക്കമാന്‍ഡ് ഇടപെടല്‍ നടന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ലെന്നും മുന്നണിയില്‍ നിന്നും മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തതെന്നുമുള്ള നിലപാടാണ് യു.ഡി.എഫ് നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം ധാരണ പാലിക്കാതെ ജോസ് കെ മാണിയെ മുന്നണിയില്‍ എടുത്താല്‍ ജോസഫ് വിഭാഗം മുന്നണി വിടുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top