×

മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അറസ്റ്റ് ഇന്നുണ്ടാവില്ല

 

കൊച്ചി : മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കറിന്റെ അറസ്റ്റ് ഇന്നുണ്ടാവില്ല. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായതിനാല്‍ എല്ലാ വിധത്തിലുമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. കൂടാതെ എല്ലാവിധ തെളിവുകളും ലഭിച്ചതിന് ശേഷം മാത്രമേ അറസ്റ്റ് ചെയ്യേണ്ടതുള്ളൂവെന്നാണ് എന്‍എഐയുടെ ഡല്‍ഹി ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിവരം.

ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ അറസ്‌റ്റു ചെയ്യുമോ എന്നതാണ് ഭരണ-പ്രതിപക്ഷം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കേരളവും ഉറ്റുനോക്കുന്നത്.

അറസ്‌റ്റ് ചെയ്യുകയാണെങ്കില്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത്. ഇത് കേരള രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച്‌ സര്‍ക്കാരിനെ തന്നെ പ്രതികൂലമായി ബാധിക്കുന്നതും ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്നതുമാകും. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും ബി.ജെ.പിയും സര്‍ക്കാരിനെ രാഷ്ട്രീയമായി ആക്രമിക്കുന്നതിന് മൂര്‍ച്ച കൂട്ടുകയും ചെയ്യും. സ്വപ്‌നയും മറ്റ് പ്രതികളുമായുള്ളത് സൗഹൃദം മാത്രമാണെന്നാണ് ശിവശങ്കര്‍ കസ്റ്റംസിനും എന്‍.ഐ.എയ്ക്കും മൊഴി നല്‍കിയിട്ടുള്ളത്. സൗഹൃദത്തിന് അപ്പുറത്ത് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ എന്‍.ഐ.എയ്ക്കും കേസില്‍ അത് നിര്‍ണായക വഴിത്തിരിവാണ് നല്‍കുക.

കേസുമായി ബന്ധപ്പെട്ട അന്വേഷണം സെക്രട്ടേറിയറ്റ് വരെ എത്തിനില്‍ക്കെ സര്‍ക്കാരും പ്രതിരോധത്തിലാണ്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ആശങ്ക ഇല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരള രാഷ്ട്രീയത്തെ കലുഷിതമാക്കുന്ന വിഷയമാണ് ശിവശങ്കര്‍ വിവാദം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top