×

ആപ്പ് ഗുണമായത് ബാര്‍ മുതലാളിമാര്‍ക്ക് ; ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ വിറ്റുവരവ് മൂന്നിലൊന്നായി ഇടിഞ്ഞു

തിരുവനന്തപുരം : ദിനംപ്രതി 30 കോടി വിറ്റുവരവുണ്ടായിരുന്ന ഔട്ട്‌ലെറ്റുകളില്‍ ആപ്പ് വന്നതിന് ശേഷം 10 കോടിയായി കുറഞ്ഞു. ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് 65 ശതമാനം ഔട്ട്‌ലെറ്റുകളില്‍ വഴി വിതരണം ചെയ്യണമെന്നായിരുന്നു നേരത്തെ ഇറക്കിയ ഉത്തരവ്. എന്നാല്‍ ഇപ്പോള്‍ ബാര്‍ മുതലാളിമാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് മദ്യം നല്‍കണമെന്ന് ഉത്തരവ് ഭേദഗതി ചെയ്തിട്ടുണ്ട്.
ആകെയുള്ള 265 ഔട്ട്‌ലെറ്റുകളില്‍ ഇപ്പോള്‍ 200 എണ്ണം മാത്രമാണ് തുറക്കുന്നത്. ബാക്കിയുള്ളവ റെഡ് സോണ്‍ മേഖലയിലാണ്.
എന്തായാലും കോറോണക്കാലത്തും വരുമാനം ഉണ്ടാക്കുന്നത് ബാര്‍ മുതളാിമാര്‍ക്കാണെന്നാണ് പരക്കെയുള്ള ആക്ഷേപം. ഇതിനെതിരെ ബിവറേജസ് കോര്‍പ്പറേഷന്റെ ജീവനക്കാരുടെ കോണ്‍ഗ്രസ് സംഘടന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top