×

ഇങ്ങനെ പോയാല്‍ ഓഗസ്റ്റ് 10 ന് 20 ലക്ഷം രോഗികള്‍ ഉണ്ടാകും – മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി എം പി

ന്യൂഡല്‍ഹി: അടുത്തമാസം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉരുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നതിനെ തുടര്‍ന്നാണ് ട്വിറ്ററിലൂടെയുള‌ള രാഹുലിന്റെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനം ഇതുപോലെ മുന്നോട്ടുപോവുകയാണെങ്കില്‍ ആഗസ്റ്റ് പത്താകുമ്ബോള്‍ രോഗികളുടെ എണ്ണം ഇരുപതുലക്ഷമായി ഉയരുമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കൃത്യവും ശക്തവുമായ നടപടികള്‍ കൈക്കൊള‌ളണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിരവധി തവണ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു.

അതിനിടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ഡല്‍ഹിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള‌ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top