×

ഗര്‍ഭിണിയായ കാട്ടാനയുടെ കൊലപാതകം- പ്രതികളായ അബ്ദുളും മകന്‍ റിയാസിനും വേണ്ടി ലുക്ക് ഔട്ട് നോട്ടീസ്

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് തിരുവിഴാംകുന്ന് അമ്ബലപ്പാറ വനമേഖലയില്‍ സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസ് തയ്യാറാക്കി. ഒന്നും രണ്ടും പ്രതികളായ അബ്ദുള്‍കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായാണ് ലുക് ഔട്ട് നോട്ടീസ് തയ്യാറായിരിക്കുന്നത്. ഇരുവരെയും ദിവസങ്ങളായും പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലുക് ഒട്ട് നോട്ടീസ് തയ്യാറാക്കിയത്. ഈ മാസം 5ന് ഇവരുടെ തോട്ടത്തിലെ തൊഴിലാളിയായ മൂന്നാം പ്രതി വില്‍സണെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലില്‍ ഇവര്‍ തയ്യാറാക്കിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ ആനയാണ് വെളളിയാര്‍ പുഴയില്‍ ചരിഞ്ഞതെന്ന് വില്‍സണ്‍ മൊഴി നല്‍കിയിരുന്നു. ഇതിനിടെ ഒളിവില്‍ പോയ മുഖ്യപ്രതികള്‍ക്കായി വനം- പൊലീസ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

പിടിയിലായ മൂന്നാംപ്രതിയെ ബലിയാടാക്കി രക്ഷപ്പെടാനാണ് ഇവരുടെ നീക്കമെന്നും ആരോപണമുയര്‍ന്നിരുന്നു. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും കോടതിയില്‍ കീഴടങ്ങുമെന്നും സൂചന ലഭിച്ചതിനെ തുടര്‍ന്ന് പട്ടാമ്ബി, മണ്ണാര്‍ക്കാട് കോടതികളില്‍ അന്വേഷണ സംഘം നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അത് വിഫലമാകുകയായിരുന്നു.

ഇവരുടെ ബന്ധുക്കളുമായി അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നെങ്കിലും ഇവര്‍ എവിടെയെന്നതിനെക്കുറിച്ച്‌ വിവരവും കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് ലുക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കഴിഞ്ഞമാസം 27നാണ് ഇവരുടെ തോട്ടത്തില്‍ തയ്യാറാക്കിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ ഗുരുതരമായി പൊളളലേറ്റ കാട്ടാന വെളളിയാര്‍ പുഴയില്‍ വച്ച്‌ ചരിഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top