×

ആധാരം എഴുത്തുകാരനില്‍ നിന്നും കൈക്കൂലി വാങ്ങി സബ് രജിസ്ട്രാര്‍ക്ക് 5 ലക്ഷം പിഴയും 7 വര്‍ഷം കഠിന തടവും

കോഴിക്കോട്: കൈക്കൂലി കേസില്‍ ഏഴ് വര്‍ഷം കഠിനതടവ്. ചേവായൂര്‍ സബ് രജിസ്ട്രാര്‍ ആയിരുന്ന കെടി ബീനയെയാണ് ശിക്ഷിച്ചത്. അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും ഈടാക്കാന്‍ കോടതി ഉത്തരവിട്ടു. 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയുടെതാണ് വിധി. അനധികൃത സ്വത്ത് സമ്ബാദനത്തിന് ഇവര്‍ക്കെതിരെ വിജിലന്‍സ് കേസുണ്ട്.

വസ്തുവിന്റെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായാണ് സബ് രജിസ്ട്രാര്‍ കൈക്കൂലി വാങ്ങിയത്. ആധാരമെഴുത്തുകാരനും റിട്ട. വില്ലേജ് ഓഫീസറുമായ ഭാസ്‌കരനില്‍നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.

 

സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ട പണംനല്‍കാന്‍ പോകുന്നതിന് മുമ്ബ് ഭാസ്‌കരന്‍ വിജിലന്‍സില്‍ പരാതി നല്‍കി. ഇതുപ്രകാരം കേസെടുത്ത വിജിലന്‍സ് ഫിനോഫ്ത്തലിന്‍ പുരട്ടിയ ആയിരത്തിന്റെ അഞ്ചുനോട്ടുകള്‍ നല്‍കുകകായിരുന്നു.

തൊട്ടുപിന്നാലെ ഓഫീസിലെത്തിയ വിജിലന്‍സ് സംഘം രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ സബ് രജിസ്ട്രാറുടെ കൈയില്‍ ഫിനാഫ്ത്തലിന്‍ സാന്നിധ്യം കണ്ടെത്തി. എങ്കിലും, കൈക്കൂലി വാങ്ങിയില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. തുടര്‍ന്ന് 15 വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒരു മണിക്കൂറിലേറെ നേരം ഓഫീസില്‍ നടത്തിയ തിരച്ചിലില്‍ റെക്കോര്‍ഡ് റൂമില്‍ രജിസ്റ്ററുകള്‍ക്കിടയില്‍നിന്ന് പണം കണ്ടെത്തുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top