×

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്യുമെന്ന് – ഡോ. ബോബി ചെമ്മണൂർ

കോഴിക്കോട്: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്തു. കാക്കൂർ പഞ്ചായത്ത് പിസി പാലം എ യു പി സ്‌കൂളിലെ വിദ്യാർത്ഥികളും സഹോദരന്മാരുമായ അഭിനന്ദ്, സായന്ത് എന്നിവരുടെ വീട്ടിലേക്കാണ് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ടെലിവിഷൻ സെറ്റ് എത്തിച്ചത്.

സ്‌കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ നടപ്പിലാക്കാൻ തുടങ്ങിയതോടെ സ്വന്തമായി ടെലിവിഷൻ ഇല്ലാത്തതുകൊണ്ട് പഠനം പ്രതിസന്ധിയിലാകുമോ എന്ന ഉൽക്കണ്ഠയിലായിരുന്നു കുടുംബം. പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, ഐ പി രാജേഷ് എന്നിവർ ടെലിവിഷൻ കൈമാറി. ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് ഹെഡ് ആയ ലിഞ്ജു എസ്തപ്പാൻ നേതൃത്വം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഓഫീസ് മുഖേന അർഹതപ്പെട്ടവർക്ക് ടെലിവിഷൻ സെറ്റുകൾ പ്രവർത്തകർ ഇത്തരത്തിൽ വിതരണം ചെയ്തിരുന്നു

. കേരളത്തിൽ വിവിധ ഇടങ്ങളിൽ ഇനിയും ഇത്തരത്തിൽ ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്യുമെന്ന് ഡോ. ബോബി ചെമ്മണൂർ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top