×

കെഎസ്ഇബി റീഡിംഗ് ശരാശരി എടുത്തത് കൊള്ളയടി തന്നെ- രൂക്ഷമായി പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍

കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടനും പരാതിയുമായി എത്തി. നിയമ വിരുദ്ധവും,അശാസ്ത്രീയവുമായ ബില്ലിംഗാണ് കെ.എസ്.ഇ.ബി പലയിടത്തും നല്‍കിയതെന്ന് മാത്യുകുഴല്‍ നാടന്‍ ആരോപിച്ചു. അമിത ബില്ല് കുറയ്ക്കാന്‍ കഴിയുന്ന സജഷന്‍ മുന്നോട്ട് വെച്ചപ്പോള്‍ നിയമപരമായിട്ടേ എല്ലാം ചെയ്തിട്ട് ഉള്ളൂ എന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. ബില്ലില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സെക്ഷന്‍ ഓഫീസില്‍ പോയി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ അത് തിരിച്ച്‌ കൊടുക്കുമെന്നാണ് കെഎസ്‌ഇബി പറയുന്നത്.ഒരു സാധാരണക്കാരന് ഈ ബില്ല് നോക്കി അതിലെ തെറ്റ് ഒരു സെഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ, മാത്യു കുഴല്‍നാടന്‍ ചോദിക്കുന്നു.

സിറ്റികളില്‍ നാലു മാസത്തെ റീഡിങ് നടത്തി വലിയൊരു ബില്‍ നല്‍കിയതോടെയാണ് പരാതികള്‍ ഉയര്‍ന്നത്. ഏപ്രിലിലെ യൂണിറ്റ് തോത് ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലെ ശരാശരിയായി പരിഗണിച്ചതാണ് ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയായത്. ജനുവരിക്കു ശേഷം പലയിടങ്ങളിലും മീറ്റര്‍ റീഡിങ് നടന്നതു മേയിലാണ്. ലോക്ഡൗണിന്റെ പേരില്‍ മിക്കയിടത്തും മാര്‍ച്ചില്‍ റീഡിങ് നടന്നില്ല. ശരാശരി എടുത്തപ്പോഴാകട്ടെ, ഉപയോഗം ഉയര്‍ന്നു നിന്ന ഏപ്രില്‍ പരിഗണിക്കപ്പെട്ടു. എന്നാല്‍, ഇതിനൊരു പരിഹാരം കാണാതെ വലിയ ബില്‍ നല്‍കി ഉപഭോക്താക്കളെ കൊള്ളയടിച്ചിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top