×

അന്യജില്ലയില്‍ പ്രവേശിക്കേണ്ടവര്‍ സ്ഥലം എസ് ഐ യുടെ പാസ് കരസ്ഥമാക്കണം – ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ഇനി മുതല്‍ യാത്ര പാസ് ലഭ്യമാകും. മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള പാസാണ് നല്‍കുന്നത്. ജില്ലയ്ക്ക് അകത്ത് യാത്ര ചെയ്യുവാന്‍ പാസ് ആവശ്യമില്ല. മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതത് പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് അനുമതി നല്‍കുന്നത്. ‌

ഇതിനായി പൊലീസിന്‍റെ വെബ്സൈറ്റ്, ഫേസ്ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്‍റെ മാതൃകയുടെ പ്രിന്‍റൗട്ട് എടുത്ത് പൂരിപ്പിച്ച്‌ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അതത് പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം. രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് പാസിന് സാധുത ഉണ്ടാവുക.

വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴു മണി മുതല്‍ അടുത്ത ദിവസം രാവിലെ ഏഴു മണി വരെയുള്ള യാത്ര കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചുവേണം യാത്ര ചെയ്യാനെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.

https://keralapolice.gov.in/media/pdf/announcements/2020/pass_format_police_station.pdf

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top