×

ഒരു ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ഒടുവില്‍ പിരിച്ചുവിട്ടു

കൊച്ചി: രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ ജോലിയില്‍ നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി പിരിച്ചു വിട്ടു. രഹ്ന തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ആക്ടിവിസ്റ്റായ രഹ്നയെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

15 വര്‍ഷ സര്‍വീസും 2 തവണ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും ലഭിച്ച തന്നെ സര്‍ക്കാര്‍‌ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടാല്‍, അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവര്‍ഷം നടപടികള്‍ നീട്ടിക്കൊണ്ടുപോയതെന്നും ജൂനിയര്‍ എന്‍ജിനിയര്‍ ആയുള്ള റിസള്‍ട്ടും പ്രമോഷനും തടഞ്ഞുവച്ചതായും തനിക്കൊപ്പം നില്‍ക്കാന്‍ എംപ്ലോയീസ് യൂണിയന്‍ പോലും തയ്യാറാകുന്നില്ലെന്നും രഹ്ന ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top