×

കേന്ദ്ര സർക്കാർ പുരകത്തുമ്പോൾ വാഴവെട്ടുന്ന നയം തിരുത്തണം. – കേരള പുലയൻ മഹാസഭ

എറണാകുളംഃ രാജ്യത്താകെ കോവിഡ്-19 സംഹാര താണ്ഡവമാടി ജനങ്ങളാകെ മരണത്തിന് മുന്നിൽ വിറങ്ങലിച്ചു നില്ക്കുമ്പോൾ ഭരണകൂടം ജനദ്രോഹ നടപടികൾ ശക്തിപ്പെടുത്തുന്നതായി കേരള പുലയൻ മഹാസഭ സംസ്ഥാന പ്രസിഡൻെറ് കെ. ടി. ശങ്കരനും, ജനറൽ സെക്രട്ടറി പി. പി. അനിൽകുമാറും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

അവ്യക്തമായ പാക്കേജുകൾ പ്രഖൃാപിച്ച് പൊതു സമൂഹത്തെ ആശങ്കയിലാക്കുകമാത്രമല്ലാ പൊതു മേഘലയാകെ സ്വകാരൃവത്ക്കരിക്കുകയുമാണ്. പൊതു മേഘലകൾ സ്വകാര്യ വത്ക്കരിക്കുമ്പോൾ ആയിരകണക്കിന് പട്ടിക ജാതി വർഗ്ഗ ജനവിഭാഗങ്ങളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയാണ്. സ്വകാര്യ മേഘലയിൽ സംവരണമില്ലാത്തതാണ് ഈ അവസ്ഥയുണ്ടാവാൻ കാരണമാകുന്നത്. ലക്ഷകണക്കിന് മറ്റ് ജനവിഭാഗങ്ങളുടേയും തൊഴിലും നഷ്ടപ്പെടും.കൊറോണയിൽ നിന്ന് രക്ഷപ്പെടുവാൻ ജനങ്ങൾ വീടുകളിൽ കഴിയുകയുമാണ്.

ഇതിനിടയിലെ സർക്കാർ തീരുമാനങ്ങൾ പുരകത്തുമ്പോൾ വാഴവെട്ടുന്നതിന് തുല്യമാണെന്നും പട്ടിക ജാതി വിഭാഗങ്ങളുടെ ഭരണഘടനാപരമായ സംവരണമടക്കം അട്ടിമറിക്കുവാൻ നടത്തുന്ന നീക്കങ്ങളടക്കം പ്രതിഷേധാർഹവും ഇതിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്നും നേതാക്കൾ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top