×

ശമ്പളം 30 % വെട്ടി – 10 കോടി വീതം എം പി ഫണ്ടും വെട്ടി ; സംസ്ഥാനങ്ങളും മാതൃക കാട്ടണം – കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സമ്ബദ്ഘടനയില്‍ കൊവിഡ് 19 സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ കടുത്ത നടപടികളുമാ.ി കേന്ദ്രസര്‍ക്കാര്‍. അടുത്ത ഒരു വര്‍ഷം ഓരോ മാസവും പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍ എന്നിവരുടെ ശമ്ബളത്തില്‍ നിന്ന് 30 ശതമാനം തുക വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

സാമൂഹത്തോടുള്ള ഉത്തരവാദിത്തമെന്ന നിലയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണമാര്‍ എന്നിവരും ശമ്ബളത്തിന്റെ 30 ശതമാനം സ്വമേധയാ തിരികെനല്‍കും. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോവുക.

സംസ്ഥാന സര്‍ക്കാരുകളും സമാന രീതിയില്‍ മാതൃകാപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top