×

വിവരസംരക്ഷണ നിയമം കാലട്ടത്തിന്റെ ആവശ്യം – മിഥുന്‍ സാഗര്‍

ഇന്‍ഡ്യയില്‍ നിലവിലുളള വിവരസംരക്ഷണ നിയമവ്യവസ്ഥകളുടെ പോരായ്മകളും ദൗര്‍ബ്ബല്ല്യങ്ങളും ആണ് വിവര ചോര്‍ച്ച സംബന്ധിച്ച ഭീതികളുയര്‍ത്തി വിടുന്നതെന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വക്കേറ്റ് മിഥുന്‍ സാഗര്‍ പറഞ്ഞു.

ഡേറ്റാ സംരക്ഷണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ 2019-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുവെങ്കിലും അത് പാസ്സാക്കി നിയമമാക്കുവാന്‍ ശുഷ്‌കാന്തി ഉണ്ടാകുന്നില്ല. ആരോഗ്യ മേഘലയിലെ വിവര സുരക്ഷകള്‍ ഉറപ്പാക്കുന്നതിനുവേണ്ടി ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഹെല്‍ത്ത് കെയര്‍ ആക്റ്റിന്റെ കരട് പൊതുജനാഭിപ്രായത്തിനുവേണ്ടി 2017-ല്‍ പ്രസിദ്ധം ചെയ്തുവെങ്കിലും, 3 വര്‍ഷം പിന്നിടുമ്പോഴും ആയത് നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നില്ല. സ്ഥാപിത താല്‍പര്യങ്ങളുടെ സംമ്മര്‍ദ്ദമാണ് നിയമങ്ങള്‍ക്ക് കാലവിളമ്പം വരുത്തുന്നത് എന്ന വിമര്‍ശനം ഉയര്‍ന്ന് വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന മേല്‍പ്പറഞ്ഞ കരടുനിയമങ്ങള്‍ പ്രാമ്പല്ല്യത്തില്‍ ആകുന്നതോടെ പൗരന്‍മാരുടെ നാനാവിധ വിവരങ്ങള്‍ സംഭരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ പ്രോജക്ട് ഫോര്‍ യുണിക്ക് ബയോമെട്രിക്ക് ഐഡന്റിഫിക്കേഷന്‍ (ആധാര്‍) സെല്ലുലാര്‍ കമ്പനികള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍, ആശുപത്രികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയ വിവര ശേഖരണം നടത്തുന്ന എല്ലാ കമ്പനികളും സ്ഥാപനങ്ങളും സൂക്ഷമമായ വിവരസംരക്ഷണ ഓഡിറ്റിങ്ങിന് വിധേയമാക്കപ്പെടും. അതുകൊണ്ട് തന്നെ മേല്‍പ്പറഞ്ഞ നിയമങ്ങള്‍ താമസിപ്പുക്കുവാന്‍ സമ്മര്‍ദ്ദ കേന്ദ്രങ്ങള്‍ ഏറുന്നു.

കോവിഡ് – 19 എന്ന മഹാമാരിയെ നേരിടുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ വിവര സമാഹരണവും വിശകലനവും നടത്താന്‍ ശ്രമിക്കുന്ന ഭരണ കൂടങ്ങള്‍ക്ക് പഴുതടച്ച നിയമവ്യവസ്ഥകളുടെ അഭാവത്തില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളെ പര്‍വ്വതീകരിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിന്റെ കോവിഡ് പ്രതിരോധ ശ്രമങ്ങളെ തളര്‍ത്തുന്ന നിലപാടുകളില്‍ നിന്നും പ്രതിപക്ഷപാര്‍ട്ടികളും അഭിനവ സാങ്കേതിക വിദഗ്ധരും പിന്‍മാറണം എന്ന് ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി എന്‍ഞ്ചിനീയറും ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വക്കേറ്റ് മിഥുന്‍ സാഗര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top