×

റിലയന്‍സ് ജിയോ ഇനി ഫെയ്‌സ് ബുക്കിന് സ്വന്തമാകുന്നു – മുടക്കിയത് 50,000 കോടി

ന്യൂഡല്‍ഹി: ടെലികോം മേഖലയിലെ വമ്ബന്‍മാരായ ​റിലയന്‍സ്​ ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ഫേസ്​ബുക്​. 5.7 ബില്യണ്‍ യു.എസ്​ ഡോളറി​​​​െന്‍റതാണ്​ (43,574 കോടി രൂപ) ഇടപാട്​. സമൂഹമാധ്യമങ്ങളിലെ അതികായരായ ഫേസ്​ബുകുമായുള്ള ഇടപാടിലൂടെ ജ​ിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. രാജ്യത്തെ സാ​ങ്കേതിക വിദ്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള ന​ിക്ഷേപമാണിതെന്ന്​ റിലയന്‍സ്​ വ്യക്തമാക്കി.

ചൈനക്ക്​ ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ഇന്‍റര്‍നെറ്റ്​ വിപണിയായ ഇന്ത്യയില്‍ ശക്തമയ ഇടപെടല്‍ നടത്താന്‍ പുതിയ ഇടപാടിലൂടെ ഫേസ്​ബുകിനാവും. അതിനാല്‍ തന്നെ ഫേസ്​ബുകിനും ജിയോക്കും ഇൗ ഇടപാട്​ ഏറെ ഗുണകരമാണ്​. നിലവില്‍ 400 മില്യണ്‍ ഡോളറില്‍പരം വാട്​സ്​ആപ്പ്​ ഉപഭോക്താക്കള്‍ ഫേസ്​ബുകിന്​ സ്വന്തമാണ്​. വാട്​സ്​ആപ്​ ഓണ്‍ലൈന്‍ പേയ്​മ​​​െന്‍റ്​ സംവിധാനം തുടങ്ങാനൊരുങ്ങുന്നുവെന്ന വാര്‍ത്തക്കിടയിലാണ്​ ജിയോയുമായുള്ള വന്‍ സാമ്ബത്തിക ഇടപാട്​ നടന്നിരിക്കുന്നത്​.

ജിയോ രാജ്യത്ത്​ ഉണ്ടാക്കിയ നാടകീയമായ പരിവര്‍ത്തനം തങ്ങളില്‍ സൃഷ്​ടിച്ച ആവേശവും തങ്ങള്‍ക്ക്​ ഇന്ത്യയോടുള്ള പ്രതിബദ്ധതയുമാണ്​ ജിയോയില്‍ തങ്ങള്‍ നടത്തിയ നിക്ഷേപം അടിവരയിട​ുന്നതെന്ന്​ ഫേസ്​ബുക്​ വ്യക്തമാക്കി. തുടങ്ങിയിട്ട്​ നാല്​ വര്‍ഷത്തിനുള്ളില്‍തന്നെ 388 മില്യണ്‍ ആളുകളെ പരസ്​പരം ബന്ധിപ്പിക്കാന്‍ ജിയോക്ക്​ സാധിച്ചുവെന്നും റിലയന്‍സ്​ ജിയോയുമായി ചേര്‍ന്ന്​ കൂടുതല്‍ ജനങ്ങളെ പരസ്​പരം ബന്ധിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഫേസ്​ബുക്​​ കൂട്ടിച്ചേര്‍ത്തു.

Reliance Jio

@reliancejio

Jio and @Facebook partner to create opportunities for people and businesses.

View image on TwitterView image on TwitterView image on Twitter
368 people are talking about this

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top