×

28 കാരനായ കണ്ണൂര്‍ സ്വദേശി സൗദിയില്‍ കൊറോണ ബാധിച്ച്‌ മരിച്ചു ; ജനുവരിയിലായിരുന്നു ഷബ്നാസിന്‍റെ വിവാഹം

കണ്ണൂര്‍ : കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയില്‍ കൊവിഡ് 19 ബാധിച്ചു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പാനൂര്‍ സ്വദേശി ഷബ്നാസ് ആണ് മരിച്ചത്. 28 വയസ്സുണ്ട് ഷബ്നാസിന്.

ജനുവരിയിലായിരുന്നു ഷബ്നാസിന്‍റെ വിവാഹം. കല്യാണത്തിന് ലീവെടുത്ത് നാട്ടിലെത്തിയ ഇദ്ദേഹം മാര്‍ച്ച്‌ പത്തിനാണ് സൗദിക്ക് തിരിച്ച്‌ പോയത്. പിന്നീടാണ് അസുഖ ബാധിതനായത്.

കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്ബാണ് ഷബ്നാസിനെ മദീനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ചത്.മൃതദേഹം സൗദിയില്‍ തന്നെ സംസ്കരിക്കും. ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതര്‍ക്ക് അയച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top