×

ഏപ്രില്‍ മാസത്തെ കേന്ദ്ര നികുതി നല്‍കി – ബംഗാളിന് 3500 കോടിയും കേരളത്തിന് 900 കോടി

ന്യൂഡല്‍ഹി: കേന്ദ്രനികുതിയില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള ഏപ്രിലിലെ വിഹിതം അനുവദിച്ചുകൊണ്ട് ധനമന്ത്രാലയം ഉത്തരവായി. കേന്ദ്ര സര്‍ക്കാര്‍ 46,038 കോടി രൂപയുടെ നികുതി വിഹിതം പ്രഖ്യാപിച്ചപ്പോള്‍ 894.53 കോടി രൂപയാണ് കേരളത്തിന് ലഭിക്കുക. മൊത്തം 46,038.10 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് വീതംവെച്ചത്. 15-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചാണിത്.

ഉത്തര്‍പ്രദേശിന് 8555.19 കോടിയും ബിഹാറിന് 4631.96 കോടിയും മധ്യപ്രദേശിന് 3630.60 കോടിയും ലഭിക്കും. കര്‍ണാടകം-1678.57 കോടി, തമിഴ്‌നാട്-1928.56 കോടി, മഹാരാഷ്ട്ര-2824.47 കോടി, പശ്ചിമ ബംഗാള്‍-3461.65 കോടി, ഗുജറാത്ത്-1564.40 കോടി എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം.

ധനകാര്യ കമ്മിഷന്റെ സാമ്ബത്തിക ഉപദേശക സമിതി ഈ വ്യാഴം, വെള്ളി ദിവസങ്ങളില്‍ യോഗം ചേരുന്നുണ്ട്. കോവിഡ് പ്രതിസന്ധി നടപ്പു സാമ്ബത്തികവര്‍ഷവും അടുത്തവര്‍ഷവും ആഭ്യന്തരോത്പാദനത്തെ സാരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സമിതി യോഗം ചേരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top