×

ക്ഷേത്രങ്ങള്‍ക്ക് മിനിമം കൂലി ; ക്ഷേത്രം വ്യാപാര സ്ഥാപനമോ അല്ല.- ഹിന്ദുഐക്യവേദി, ഇതര മതസ്ഥാപനങ്ങളെ ഒഴിവാക്കിയതില്‍ സംശയം

തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ക്ഷേത്രങ്ങളിലെ മേല്‍ശാന്തി അടക്കമുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് മിനിമം കൂലി നിശ്ചയിച്ചുള്ള വിജ്ഞാപനം തൊഴില്‍ വകുപ്പ് പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന ഹിന്ദു ഐക്യവേദി സംസ്ഥാന കോര്‍ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ടീച്ചര്‍. വിജ്ഞാപനത്തിലുള്ള നിര്‍ദ്ദേശങ്ങളില്‍ ആക്ഷേപം സമര്‍പ്പിക്കാനുള്ള സമയപരിധി കൂട്ടണം.

ക്ഷേത്രം വ്യവസായ-വ്യാപാര സ്ഥാപനമോ ഫാക്ടറിയോ അല്ല. ക്ഷേത്രങ്ങളെ തൊഴില്‍ വകുപ്പിന്റെ കീഴില്‍ കൊണ്ടുവന്ന് നിയമം നിര്‍മിക്കുന്നതും മിനിമം കൂലിയുടെ പരിധിയില്‍ കൊണ്ടുവരുന്നതും നീതിക്ക് നിരക്കുന്നതല്ല. ഇതര മതസ്ഥാപനങ്ങളിലെ പുരോഹിതന്മാര്‍, അനുബന്ധ ജീവനക്കാര്‍ എന്നിവരെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരാത്തതും സംശയം ജനിപ്പിക്കുന്നു. ഹിന്ദു ആരാധനാലയങ്ങളെ മാത്രം മിനിമം കൂലി പരിധിയില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ട്. ക്ഷേത്രങ്ങളുടെ നിയന്ത്രണം സിപിഎം നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണ് തൊഴില്‍ വകുപ്പിലൂടെ നടപ്പാക്കുന്നത്. ഇത് കടുത്ത മത വിവേചനമാണെന്ന് ശശികല ടീച്ചര്‍ പറഞ്ഞു.

സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്ബള വര്‍ധനവ് നടപ്പിലാക്കണമെന്ന കോടതിവിധികളും വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും കാറ്റില്‍ പറത്തിയ സര്‍ക്കാരാണ് അഷ്ടിക്ക് വകയില്ലാത്ത സ്വകാര്യ ക്ഷേത്രങ്ങള്‍ക്ക് അധിക ബാധ്യത വരുത്താന്‍ ശ്രമിക്കുന്നത്. ക്ഷേത്രങ്ങളുടെ സ്വയംഭരണാധികാരം ദേവസ്വം ബോര്‍ഡിലൂടെ കൈപ്പിടിയിലൊതുക്കിയതുപോലെ സ്വകാര്യ ക്ഷേത്ര ഭരണം തൊഴില്‍ വകുപ്പിലൂടെ പിടിച്ചെടുക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.വി. ശിവന്‍, ജനറല്‍ സെക്രട്ടറിമാരായ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ആര്‍.വി. ബാബു, ഇ.എസ്. ബിജു, സംഘടനാ സെക്രട്ടറി സി. ബാബു, സഹ സംഘടന സെക്രട്ടറി സുശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top