×

വീട്ടമ്മയുടെ ആത്മഹത്യ – ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെയും കൂട്ടുകാരനെയും അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍ : കോമരം സ്വഭാവദൂഷ്യമുണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കോമരം ശ്രീകാന്ത് അറസ്റ്റില്‍. അന്തിക്കാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ശ്രീകാന്തിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

മണലൂര്‍ പാലാഴിയില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം. വീട്ടമ്മയ്ക്ക് സ്വാഭാവ ദൂഷ്യമുണ്ടെന്നും വീട്ടമ്മ ഭഗവതിയുടെ മുമ്ബില്‍ തെറ്റ് ഏറ്റ് പറയണമെന്നും കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ വെച്ച്‌ കോമരം കല്‍പന പുറപ്പെടുവിച്ചിരുന്നു . ഇതില്‍ മനം നൊന്താണ് രണ്ട് മക്കളുടെ മാതാവായ യുവതി ആത്മഹത്യ ചെയ്തത് എന്നാരോപിച്ച്‌ യുവതിയുടെ ബന്ധുക്കളാണ് പരാതിയില്‍ നല്‍കിയത്.

ശ്രീകാന്തും അമ്മാവന്‍്റെ മകനും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. വീട്ടമ്മയ്ക്ക് എതിരെ അപവാദ പ്രചാരണം നടത്തിയ വീട്ടമ്മയുടെ അമ്മാാവന്‍്റെ മകനെതിരായ പൊലീസ് അന്വേഷണം തുടരുകയാണ്. തന്നെയും മറ്റൊരു യുവാവിനെയും ചേര്‍ത്ത് അമ്മാവന്‍്റെ മകന്‍ അപവാദം പ്രചരിപ്പിക്കുന്നതായി യുവതി പലവട്ടം വീട്ടുകാരോടും ഭര്‍ത്താവിനോടും പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് ഗള്‍ഫിലുള്ള ഭര്‍ത്താവ് ഇയാളെ താക്കീത് ചെയ്തിരുന്നു. ഓഡിയോ റെക്കോഡിംഗുകളും സ്ത്രീക്കെതിരെ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.

ഇയാളുടെ പ്രേരണയാലാണ് സുഹൃത്തായ ശ്രീകാന്ത് കോമരം തുള്ളി സ്ത്രീക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top