×

കുളിപ്പിക്കാന്‍ ഇറക്കിയ ആന തിരിച്ചുകയറിയില്ല – വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയ്ക്ക് അനുമതി നിഷേധിച്ചു – തിടമ്ബേറ്റിയത് മാരുതി ഒമിനി വാനില്‍

തൃശ്ശൂര്‍: ഉത്സവത്തിന് തിടമ്ബേറ്റാന്‍ എത്തിച്ച ആന കുളിപ്പിക്കാന്‍ ഇറക്കിയ കനാലില്‍ നിന്ന് ഇറങ്ങിയില്ല.

 

തുടര്‍ന്ന്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയ്ക്ക് എഴുന്നള്ളിപ്പിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ, നെറ്റിപ്പട്ടം അണിഞ്ഞ് തിടമ്ബുമേറ്റി ഒമിനി വാന്‍ എഴുന്നള്ളിപ്പിന് ഇറങ്ങുകയായിരുന്നു.

 

ഇതോടെ ആനയ്ക്ക് പകരം ഒമിനി വാനില്‍ തിടമ്ബേറ്റിയതോടെ ക്ഷേത്രം വേറിട്ട എഴുന്നളളിപ്പിന് സാക്ഷിയായി.

തൃശൂര്‍ പീച്ചി തുണ്ടത്ത് ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആനയുടെ കുസൃതി കാരണം വേറിട്ട എഴുന്നളളിപ്പ് നടന്നത്. തിടമ്ബേറ്റുന്നതിന് മുന്നോടിയായി കുളിപ്പിക്കാന്‍ കനാലില്‍ ഇറങ്ങിയ ചോപ്പീസ് കുട്ടിശങ്കരന്‍ എന്ന ആനയാണ് തിരിച്ച്‌ കയറാന്‍ തയ്യാറാവാതിരുന്നത്. ഇതോടെയാണ് ആനയ്ക്ക് പകരം ഒമിനി വാനില്‍ തിടമ്ബേറ്റാന്‍ തീരുമാനിച്ചത്.

പൊടിപ്പാറയില്‍ ഇടതുകര കനാലിലാണ് എഴുന്നള്ളിപ്പിന് മുമ്ബ് ആനയെ കുളിപ്പിക്കാനിറക്കിയത്. എന്നാല്‍ വെളത്തില്‍ ഇറങ്ങിയ ആന തിരികെ കയറാന്‍ കൂട്ടാക്കാതെ രണ്ടര മണിക്കൂറോളം നേരം വെള്ളത്തില്‍ തന്നെ കിടക്കുകയായിരുന്നു. കനാലിലെ ചെറിയ ഒഴുക്കുള്ള വെള്ളത്തിന്റെ കുളിരില്‍ രസിച്ചുകിടന്ന ആനയെ തിരിച്ച്‌ കയറ്റാന്‍ പപ്പാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ആന അനങ്ങാന്‍ കൂട്ടാക്കിയില്ല.

കയര്‍ ബന്ധിച്ച്‌ ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമവും വിഫലമായി. രാവിലെ ഒമ്ബത് മണിക്ക് കുളിക്കാനിറങ്ങിയ ആന ഒരു മണിയോടെയാണ് കരയ്ക്ക് കയറിയത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top