×

കയ്യില്‍ ചാപ്പയുണ്ടോ ? മഹാരാഷ്ട്ര സര്‍ക്കാര്‍ ഐസൊലേഷന്‍ രോഗികള്‍ക്ക് സ്റ്റാമ്പ് പതിപ്പിച്ചു

മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 ബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഐസൊലേഷനിലേക്ക് പോകുന്ന രോഗികളുടെ കൈപ്പത്തിയില്‍ സ്റ്റാമ്ബ് പതിപ്പിക്കാന്‍ തീരുമാനം. ​ഐസൊലേഷനില്‍ കിടക്കുന്നവരായ രോഗികള്‍ ആ​ശുപത്രികളില്‍ നിന്നും മുങ്ങുന്ന സാഹചര്യത്തില്‍ മറ്റുള്ളവരില്‍ നിന്നും ഇവര്‍ അകന്ന് നില്‍ക്കുന്നതിനായില്‍ തെരഞ്ഞെടുപ്പിലും മറ്റും ഉപയോഗിക്കുന്ന തരം മഷി പുരട്ടാനായിരുന്നു തീരുമാനം. മഹാരാഷ്ട്രയില്‍ ഇതുവരെ 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടതുകയ്യില്‍ ഹോം ക്വാറന്റൈന്‍ എന്ന് രേഖപ്പെടുത്തും.

ആരോഗ്യ മന്ത്രി രാജേഷ് തോപ്പെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയവരുടെ വിരലില്‍ തൊടുന്ന തരം പെട്ടെന്ന് മാഞ്ഞു പോകാത്ത മഷി ഉപയോഗിച്ച സീലാകും പതിക്കുക. 14 ദിവസത്തേയ്ക്ക് ഈ സീല്‍ നില്‍ക്കും. സീല്‍ ചെയ്യാന്‍ മുംബയ് മുനിസിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശി ആശുപത്രി അധികൃതര്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്ര ദിവസം ഹോം ക്വാറന്റൈന്‍ ആണ് എന്ന് രേഖപ്പെടുത്തും. ഈ സമയപരിധി ഇവര്‍ ലംഘിക്കുമോ എന്ന് അറിയാന്‍ ഇത് ഉപകരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

ഐസൊലേഷനില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ ആശുപത്രിയില്‍ നിന്നും മുങ്ങുന്ന സാഹചര്യത്തില്‍ രോഗികളില്‍ നിന്നും ജനങ്ങള്‍ക്ക് അകന്നു നില്‍ക്കാനാണ് ഈ നടപടി. ആ​ശുപത്രിയില്‍ ഐസൊലേഷനില്‍ ഇട്ടിരുന്ന ഏഴ് രോഗികള്‍ ഇതിനകം മുങ്ങിയിരുന്നു. കൊവിഡ് 19 വരുന്നത് ആരുടേയും കുറ്റമല്ലെന്നും എന്നാല്‍ എല്ലാവര്‍ക്കും മതിയായ ചികിത്സയും പിന്തുണയും വേണമെന്നും എപ്പിഡമിക് ഡിസീസസ് ആക്‌ട് സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ജില്ലാ ഭരണകൂടങ്ങള്‍ ബോധവല്‍ക്കരണം നടത്തണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഒരു മൂന്ന് വയസ്സുകാരിയുമുണ്ട്. മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞയാ കല്യാണില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചു. മാതാവ് നിരീക്ഷണത്തിലാണ്. മൂന്ന് വയസ്സുകാരിക്കും 33 കാരനായ പിതാവിനും മാര്‍ച്ച്‌ 14 നാണ് രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. മാര്‍ച്ച്‌ 16 ന് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരുമായി ബന്ധപ്പെട്ടു നിന്നവരെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ തിങ്കളാഴ്ച മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മഹാരാഷ്ട്രയില്‍ ആറായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top