×

ഇല്ല- ഫ്രാന്‍സീസ് ജോര്‍ജ്ജ് വിഭാഗം തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ എല്‍ഡിഎഫ് വിടില്ല

 

കോട്ടയം : ഫ്രാന്‍സീസ് ജോര്‍ജ്ജ് വിഭാഗം കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തേക്ക് വീണ്ടും വരുമെന്നാണ് പി ജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കെ സി ജോസഫും ആന്റണി രാജുവും ഒരു കാരണവശാലും എല്‍ഡിഎഫ് വിടില്ലെന്ന് തന്നെയാണ് പറയുന്നത്. കേരള കോണ്‍ഗ്രസില്‍ ജനാധിപത്യ മര്യാദകള്‍ കാണിക്കുന്നില്ല. അതാണ് തങ്ങള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന് പേരിട്ട് പുതു പാര്‍ട്ടി ഉണ്ടാക്കിയതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്ത് നിന്ന് മല്‍സരിക്കാന്‍ കാരണമുണ്ടായതെന്നും അവര്‍ പറയുന്നു.
കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് തങ്ങള്‍ക്ക് വ്യക്തമായി മനസിലായിട്ടുണ്ട്. എ എ ഐഗ്രൂപ്പും, കൂടാതെ ഗ്രൂപ്പിലാ നേതാക്കളും ഒരുപിടി തട്ടുകളായാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ നിലകൊള്ളുന്നത്.
എന്നാല്‍ മുഖ്യമായും തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. ഇടതുപക്ഷത്ത് നിന്നാല്‍ കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ അതാത് പഞ്ചായത്ത് സീറ്റുകളില്‍ 20 % സീറ്റുകളെങ്കിലും തങ്ങള്‍ക്ക് നല്‍കാന്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തയ്യാറാകും. ഇതില്‍ 10 ശതമാനം സീറ്റിലെങ്കിലും മല്‍സരിക്കാന്‍ സാധിച്ചാല്‍ പാര്‍ട്ടി കൂടുതല്‍ ശക്തമാകുമെന്നും നേതാക്കള്‍ വിലയിരുത്തിയിട്ടുണ്ട്.
ഇപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് പല പഞ്ചായത്തുകളിലും വേരോട്ടമില്ല. ജോസഫ്- മാണി വിരോധികള്‍ മാത്രമാണ് ഇപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ഉള്ളത്.
രമേശ് ചെന്നിത്തല നേതൃത്വം കൊടുക്കുന്ന മുന്നണിക്ക് ഇനി മന്ത്രിസഭ ഉണ്ടാക്കാന്‍ സാധ്യതയില്ലായെന്ന് തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാല്‍ എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
എന്നാല്‍ മുന്നണി മാറ്റവും ജോസഫ് ഗ്രൂപ്പില്‍ ലയിക്കുന്നത് സംബന്ധിച്ചും ഫ്രാന്‍സീസ് ജോര്‍ജ്ജ് പ്രതികരിക്കാത്തത് ജോസഫ് പക്ഷത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇനി ഫ്രാന്‍സീസ് ജോര്‍ജ്ജിന് അര സമ്മതമുണ്ടെങ്കില്‍ തന്നെ കൂടുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഇതിന് എതിരാണ്.
യുഡിഎഫില്‍ നിന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് കൂടുതല്‍ ശക്തമാകാന്‍ സാധിക്കില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കി കൂടുതല്‍ ജനപ്രതിനിധികളെ ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്നും നേതാക്കള്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top