×

കൊച്ചി ബ്രോഡ് വേ അടയ്ക്കുന്നു ; കൊച്ചിയില്‍ നിന്ന് നാളെ അവസാന ഫ്ലൈറ്റ്

കൊച്ചി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി ബ്രോഡ് വേ അടയ്ക്കുന്നു. ഈ മാസം 23 നും 24 നുമാണ് ബ്രോഡ് വേയില്‍ കടകള്‍ അടച്ചിടുക. മെഡിക്കല്‍, പലചരക്ക് ഒഴികെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് ബ്രോഡ് വേ ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി എ സഗീര്‍ അറിയിച്ചു.

അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്കിനെ തുടര്‍ന്ന് കൊച്ചി നെടുമ്ബാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള അവസാനത്തെ രാജ്യാന്തര വിമാനം നാളെ പുറപ്പെടും. എമിറേറ്റിസിന്റെ ദുബായ് വിമാനമാണ് ഞായറാഴ്ച രാവിലെ 9.30 ന് അവസാനം പുറപ്പെടുന്നത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top