×

മദ്യം കിട്ടാതെ ബുദ്ധിമുട്ട് ഉള്ളവര്‍ നേരെ പോലീസ് സ്‌റ്റേഷനിലോ എക്‌സൈസ് ഓഫീസിലെ എത്തുക – ശാസിക്കില്ല- പരിഹാരം ഉണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ കാലയളവില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് കമ്മീഷണര്‍ രംഗത്ത്. ബാറുകളില്‍ പിന്‍വാതില്‍ കച്ചവടം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും.

മദ്യം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ എല്ലാം പോലീസിന്റെയും എക്‌സൈസിന്റെയും സംഘം പരിശോധനക്ക് എത്തും. മദ്യലഭ്യത ഇല്ലാതായത് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. സ്ഥിരം മദ്യം ഉപയോഗിക്കുന്ന ചിലര്‍ക്കെങ്കിലും പ്രശ്‌നങ്ങള്‍ വരാംനിടയുണ്ട്. ഇത്തരക്കാര്‍ പ്രശ്‌നങ്ങളുണ്ടാവുകയാണെങ്കില്‍ അടുത്ത പോലീസ് സ്‌റ്റേഷനിലോ എക്‌സൈസ് ഓഫീസിലോ അറിയിക്കണം. ഇത്തരക്കാരെ വിമുക്തി കേന്ദ്രങ്ങളിലേക്കോ ആശുപത്രിയികളിലേക്കോ ഇവരെ മാറ്റാനാണ് തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top