×

സുപ്രീം കോടതിയും ഹൈക്കോടതിയും അടച്ചിടും – ബിവറേജുകള്‍ തുറന്നിരിക്കും

 

ന്യൂഡല്‍ഹി: കോവിഡ്​ പടരുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതി നാ​െള മുതല്‍ ചേരില്ല. ഇനിയൊരു ഉത്തരവ്​ ഉണ്ടാകുന്നതുന്നതു വരെ വാദം കേള്‍ക്കില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സ്​ വഴി പരിഗണിക്കും.

നേരത്തേ കേരള ഹൈകോടതി അടച്ചിടാനും തീരുമാനിച്ചിരുന്നു. ഏപ്രില്‍ എട്ടുവരെയാണ്​ അടച്ചിടുക.

കൊറോണ പശ്ചാത്തലത്തില്‍ കോടതി അടച്ചിടണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരു

 

കൊച്ചി: കോവിഡ്​ ബാധ കൂടുതല്‍ പേരിലേക്ക്​ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഹൈകോടതി അടക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ എട്ടുവരെയാണ്​ ഹൈകോടതി അടച്ചിടുക. ഹേബിയസ്​ കോര്‍പസ്​ പോലുള്ള അടിയന്തര ഹരജികള്‍ ആ​ഴ്​ചയില്‍ രണ്ടു ദിവസം പരിഗണിക്കും. ​ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ആയിരിക്കും പരിഗണിക്കുക.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഹൈകോടതിയില്‍ ആള്‍ക്കൂട്ടത്തെ വിലക്കിയിരുന്നു. ജീവനക്കാരെ അല്ലാതെ മറ്റാരെയും അ​കത്തേക്ക്​ പ്രവേശിപ്പിച്ചിരുന്നില്ല.

 

 

തിരുവനന്തപുരം: കോവിഡ്​ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്​ഥാനത്തെ ബാറുകള്‍ അടച്ചിടാന്‍ തീരുമാനം. എന്നാല്‍ ബിവറേജ്​ ഒൗട്ട്​ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കും. കാസര്‍കോട്​ ജില്ലയില്‍ ബിവറേജസ്​ ഔട്ട്​ ലെറ്റുകളും അടച്ചിടും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top