×

തിയേറ്റര്‍ അടച്ചു ; ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കണം; ആവശ്യവുമായി ജീവനക്കാര്‍

തിരുവനന്തപുരം: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് ജീവനക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോര്‍പ്പറേഷനും സര്‍ക്കാരിനും തൊഴിലാളി യൂണിയനുകള്‍ കത്തുനല്‍കിയതായാണ് സൂചന.

ദിനം പ്രതി ആയിരക്കണക്കിന് ആളുകള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വന്നുപോകുന്നുണ്ട്. ഇവിടെ കൂടുതലും പണം കൈയില്‍ വാങ്ങുകയാണ് ചെയ്യുന്നത്. ഇതു രോഗവ്യാപനത്തിന് ഇടവയ്ക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. പിഒഎസ് സംവിധാനം പല ഔട്ട്‌ലെറ്റുകളിലും ഇല്ല. ഉള്ള സ്ഥലത്തുതന്നെ ഉപഭോക്താക്കള്‍ ഇത് ഉപയോഗിക്കുന്നത് കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ചൂണ്ടിട്ടാട്ടിയാണ് ഔട്്‌ലെറ്റുകള്‍ താല്‍ക്കാലികമായി അടച്ചിടണമെന്നു ബവ്‌കോയിലെ യൂണിയനുകളുടെ ആവശ്യം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top