×

ആലപ്പുഴയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു; ഹോട്ടലുകളില്‍ പാഴ്‌സല്‍ സംവിധാനമേ പാടുള്ളു

കൊച്ചി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനം പൂര്‍ണ്ണമായും അടച്ച പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിച്ച പുന്നപ്രയിലെ രണ്ട് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഹോട്ടല്‍ മെന്‍സാ, ബ്രീസ് എന്നീ ഹോട്ടലുകള്‍ക്കെതിരെയാണ് പുന്നപ്ര പൊലീസ് കേസെടുത്തത്. ഹോട്ടലുകളില്‍ ഹോം ഡെലിവറി അല്ലെങ്കില്‍ പാഴ്‌സല്‍ സംവിധാനമേ പാടുള്ളുവെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ച്‌ ഹോട്ടലില്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയതിനാണ് പോലീസ് കേസെടുത്തത്. ഹോട്ടല്‍ പോലീസ് പൂട്ടിച്ചു.

നേരത്തെ ആറ് ജില്ലകളില്‍ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നി ജില്ലകള്‍ക്ക് പുറമേ പത്തനംതിട്ടയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top