×

കുഞ്ഞിനെ കൊലപ്പെടുത്തിയ ദിവസം ശരണ്യയെ കാമുകന്‍ വിളിച്ചത് 19 തവണ

ഒരുപാട് സംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും ഒടുവിലാണ്‌ സ്വന്തം പെറ്റമ്മ തന്നെയാണ് ആ പിഞ്ചു കുഞ്ഞിനെ പാറക്കെട്ടില്‍ അടിച്ച്‌ കൊന്നത് എന്ന വാര്‍ത്ത കേരള ജനത കേട്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ഇരുപത്തി രണ്ട് വയസ്സുകാരിയായ ശരണ്യയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ ശരണ്യയുടെ ഫോണിലേക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്ബോഴും കാമുകന്റെതായി എത്തിയത് 19  മിസ്ഡ് കോളുകളാണ്. ശരണ്യയുടെ ഫോണില്‍നിന്നു പൊലീസിനു ലഭിച്ച ചാറ്റ് ഹിസ്റ്ററിയില്‍നിന്ന് കാമുകനൊപ്പം ജീവിക്കാനുള്ള ആഗ്രഹത്താലാണ് സ്വന്തം മകനെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു.

വിവാഹം ചെയ്യാമെന്നു കാമുകന്‍ ശരണ്യയ്ക്കു വാഗ്ദാനം നല്‍കിയിരുന്നില്ലെന്നു ചാറ്റുകളില്‍ വ്യക്തമാണ്. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണു ശരണ്യ പ്രണയബന്ധം തുടങ്ങുന്നത്. കാമുകനുമൊത്തു ജീവിക്കാന്‍ അതിയായി ആഗ്രഹിച്ച ശരണ്യ അതിനു തടസ്സം കുഞ്ഞാണെന്നു വിശ്വസിച്ചു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണം കാമുകനുമായുള്ള ബന്ധമാണെങ്കിലും അയാള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണു പൊലീസ് നിഗമനം.എങ്കിലും ഇയാളെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top