×

ക്യൂ നിന്ന് പേര് ചേര്‍ത്തവര്‍ ഇനിയും ക്യൂ നില്‍ക്കണോ – 2015 ലെ വോട്ടര്‍ പട്ടിക വേണ്ട- 2019 ലെ മതീന്ന് ഹൈക്കോടതി എത്തിയത് ഇങ്ങനെ

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കേണ്ടെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പഴയ വോട്ടര്‍പട്ടിക ഉപയോഗിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. സിംഗിള്‍ ബെഞ്ച് വിധി തിരുത്തിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ യുഡിഎഫ് നല്‍കിയ അപ്പീലിന്മേലാണ് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.

യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് കോടതി തേടിയിരുന്നു. കോടതി ഉത്തരവിട്ടാല്‍ തീരുമാനം പുനഃപരിശോധിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കോടതിയെ അറയിച്ചിട്ടുണ്ട്. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച്‌ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.

ഇതേ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമീപിച്ചത്. പഴയ വോട്ടര്‍പട്ടിക ഉപയോഗിക്കേണ്ടെന്ന തീരുമാനം ആദ്യം കൈക്കൊണ്ട സര്‍ക്കാര്‍ പിന്നീട് ഈ നിലപാട് തിരുത്തുമെന്ന സൂചന നല്കിയിരുന്നു. അതും കൂടുതല്‍ അനുകൂലമായി മാറിയത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍േറതാണ് വിധി. നേരത്തേ ഈ വിഷയം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.

2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം സംസ്ഥാന സര്‍ക്കാറും അംഗീകരിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും കോടതിയെ സമീപിക്കുകയായിരുന്നു. 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നത് വലിയ പണച്ചെലവുണ്ടാക്കുമെന്നും പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

2015ലാണ് വാര്‍ഡ് തലത്തിലുള്ള പട്ടിക തയാറാക്കിയതെന്നും 2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി തയാറാക്കിയത് ബൂത്ത് തലത്തിലുള്ള പട്ടികയാണെന്നും ഇതില്‍ മാറ്റം വരുത്തുകയെന്നത് പ്രയാസകരമാണെന്നുമായിരുന്നു കമീഷന്റെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത്. തുടര്‍ന്ന് യു.ഡി.എഫ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചപ്പോള്‍ 2015ലെ പട്ടിക ഉപയോഗിക്കണമെന്ന നിലപാടില്‍ മാറ്റം വരുത്താനാവുമോ എന്ന് കോടതി ആരാഞ്ഞിരുന്നു.

കോടതി നിര്‍ദ്ദേശിക്കുകയാണെങ്കില്‍ 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാമെന്നായിരുന്നു കമീഷന്റെ മറുപടി. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി തയാറാക്കിയ വോട്ടര്‍ പട്ടിക ഉപയോഗിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താമെന്ന നിര്‍ണായക വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top