×

നായര്‍ നേതാവും ഈഴവ നേതാവും എവിടെയായിരുന്നു ? പി പരമേശ്വര്‍ജിയെ കുറിച്ച് പിണറായി വിജയനും മാധ്യമങ്ങളും എഴുതിയത്് കാണാതിരിക്കുന്നത് എന്തിന് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ജികെ സുരേഷ് ബാബുവിന്റെ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം

പിണറായിയുടെ ജീവിതത്തിലെ രണ്ടു പരിവര്‍ത്തനങ്ങള്‍ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഞാന്‍ കണ്ടതാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മന്ത്രിയും ആകുന്നതിനു മുന്‍പ് നിയമസഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയിരുന്ന ദുശ്ശാഠ്യക്കാരനായ പാര്‍ട്ടി സഖാവ് എന്ന നിലയിലായിരുന്നു. പിന്നീട് വൈദ്യുതിമന്ത്രി ആയപ്പോള്‍ പക്വതയോടെ മികച്ച പെരുമാറ്റമാണ് ഉണ്ടായത്. ലാവ്ലിന്‍ അടക്കമുള്ള ഭരണപരമായ കാര്യങ്ങളെ കുറിച്ചല്ല പറയുന്നത്. അതിനുശേഷം പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ അച്ചടക്കരാഹിത്യത്തിന് എതിരെ, ഗ്രൂപ്പിനെതിരെ പടവാളെടുക്കുന്ന പിണറായിയെയും കണ്ടു. പ്രവര്‍ത്തകരുടെ അക്രമം തടയാന്‍ നടപടി ഉണ്ടായില്ല എന്നതാണ് അന്നത്തെ ഏറ്റവും വലിയ പരാജയം. മുഖ്യമന്ത്രിയായപ്പോഴും അത് ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ധര്‍മ്മടത്ത് അടക്കം അരങ്ങേറിയ അക്രമസംഭവങ്ങള്‍ പിണറായിയുടെ പ്രതിച്ഛായയും ജനങ്ങളുടെ പ്രതീക്ഷയും നഷ്ടപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ നിന്ന് പാര്‍ട്ടിക്ക് അതീതമായ ഒരു നീതിബോധം പ്രതീക്ഷിച്ചില്ല.

പരമേശ്വര്‍ജി ഈ തരത്തിലുള്ള ഒരു ചിന്തയാണ് എക്കാലവും മുന്നോട്ടു വെച്ചത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ആശയസംവാദത്തിലൂടെ തീര്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇ എം എസ്സും പി ഗോവിന്ദപിള്ളയും അടക്കമുള്ളവരോട് പത്രമാധ്യമങ്ങളിലൂടെയും സെമിനാറുകളിലൂടെയും ഏറ്റുമുട്ടിയിരുന്ന സംവാദത്തിന്റെ രാഷ്ട്രീയം അവരുടെ കാലത്തോടെ അന്യം നില്‍ക്കുകയാണ്. അതു തന്നെയാണ് പരമേശ്വര്‍ജിയുടെ വിയോഗം കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ സൃഷ്ടിക്കുന്ന ഏറ്റവും വലിയ ശൂന്യത.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ വാക്കുകള്‍ കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ പരിവര്‍ത്തനത്തിനാണ് തുടക്കം കുറിക്കേണ്ടത്

. ശാരീരിക സംഘര്‍ഷത്തിന് പകരം ആശയസംഘര്‍ഷമെന്ന പരമേശ്വര്‍ജിയുടെ ആശയം സ്വീകരിച്ച്‌ സംസ്ഥാനത്തിന്റെ പൊതു പ്രശ്നങ്ങളില്‍ എല്ലാ രാഷ്ട്രീയ കക്ഷികളെയും സമന്വയിപ്പിച്ച്‌ കൊണ്ടുപോകാനാകണം. അതായിരിക്കും അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം.

പരമേശ്വര്‍ജിയുടെ മരണവാര്‍ത്തയില്‍ ഒരു അനുശോചന കുറിപ്പു പോലും അയക്കാത്ത രണ്ടു പ്രബല സമുദായ നേതാക്കളെ കുറിച്ച്‌ ഇന്ന് പ്രവര്‍ത്തകര്‍ പറയുന്നുണ്ടായിരുന്നു. ജീവച്ഛവങ്ങളായ അവര്‍ രണ്ടുപേരും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നാണ്. അതാണ് അവരെക്കൊണ്ട് ഹിന്ദു സമൂഹത്തിനുള്ള പ്രയോജനം.

 

പരസ്പരം പോരടിച്ചും സമുദായങ്ങളുടെ ചോര ഊറ്റിക്കുടിച്ചും മദിക്കുന്ന ഈ നീചജന്മങ്ങളെ കുറിച്ച്‌ എന്തുപറയാന്‍!

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top