×

രക്ഷാകര്‍ത്തൃക്കാള്‍ ജാഗ്രതൈ.. – തൊടുപുഴയില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത് ആന്ധ്ര സ്വദേശിനി സുമയ്യ ബീവി അറസ്റ്റി

തൊടുപുഴയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശിനി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

ആന്ധ്ര ചിറ്റൂര്‍ കോട്ടൂര്‍ ഗ്രാമവാസി ഷമീം ബീവി (സുമയ്യ60) ആണ് അറസ്റ്റിലായത്. ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ ആന്ധ്ര പൊലീസുമായി ബന്ധപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നല്‍കിയിരിക്കുന്ന പേര് വ്യാജമാണോ എന്നും പൊലീസ് സംശയിക്കുന്നു. മുത്തശ്ശി കുഞ്ഞിനെ കുളിപ്പിച്ച്‌ വസ്ത്രം ധരിപ്പിച്ച്‌ ഹാളില്‍ നിര്‍ത്തിയതിനു ശേഷം പൗഡര്‍ എടുക്കാന്‍ അടുത്ത മുറിയിലേക്കു പോയ തക്കം നോക്കിയാണ് ഷമീം ബീവി വീട്ടില്‍ക്കയറിയത്. തിരിച്ചു വന്നപ്പോള്‍ മുത്തശ്ശി കണ്ടത്, ഒരു സ്ത്രീ കുഞ്ഞിനെ എടുത്ത് ഹാളില്‍ നിന്നു മുറ്റത്തേക്ക് ഓടുന്നതാണ്.

മുത്തശ്ശിയും ബഹളം വച്ച്‌ പിന്നാലെ ഓടി സ്ത്രീയെ പിടിച്ചു നിര്‍ത്തി. പോര്‍ച്ചില്‍ കിടന്ന കാറിന്റെ ബോണറ്റിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം ഷമീം ബീവി കടന്നുകളഞ്ഞെന്ന് പറയുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രണ്ടു കിലോമീറ്റര്‍ അകലെ ഇടവെട്ടി ഭാഗത്ത് മറ്റൊരു വീട്ടില്‍ നിന്നാണ് ഷമീം ബീവിയെ കണ്ടെത്തിയത്. അവിടെ സഹായം ചോദിച്ച്‌ എത്തിയതായിരുന്നു. നാട്ടുകാര്‍ ഇവരെ തടഞ്ഞുനിര്‍ത്തി പൊലീസില്‍ അറിയിച്ചു. തൊടുപുഴ സിഐ സജീവ് ചെറിയാന്‍, എസ്‌ഐ എംപി.സാഗര്‍, വനിത സെല്‍ എസ്‌ഐ സീന എന്നിവരുടെ നേതൃത്വത്തില്‍ ഷമീം ബീവിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top