×

‘ആ വൈദികനെ രക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമം’ – വെളിപ്പെടുത്തലുമായി വീട്ടമ്മയും ഭര്‍ത്താവും

കൊച്ചി: കോഴിക്കോട് ചേവായൂരില്‍ സിറോ മലബാര്‍ സഭയിലെ വൈദികന്‍ പ്രതിയായ പീ‌ഡനക്കേസിലെ ഇരയായ വീട്ടമ്മ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. സഭയ്ക്ക് പിന്നാലെ പൊലീസും തന്നെ ചതിച്ചുവെന്നും കുറ്റാരോപിതനായ മനോജ് പ്ളാക്കൂട്ടത്തില്‍ എന്ന വൈദികനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വീട്ടമ്മ തുറന്നടിച്ചു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോടാണ് വീട്ടമ്മ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സിറോ മലബാ‍ര്‍ സഭയിലെ വൈദികനായ മനോജ് പ്ലാക്കൂട്ടത്തില്‍ കോഴിക്കോട്ടെ വീട്ടിലെത്തി ബലാല്‍സംഗം തന്നെ ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഡിസംബ‍ര്‍ 4നാണ് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. 2017 ജൂണ്‍ 15ന് നടന്ന സംഭവത്തെക്കുറിച്ച്‌ സഭയുടെയും ബിഷപ്പിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താന്‍ പുറത്തുപറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നല്‍കിയിരുന്നു. പ്രതിയായ വൈദികന്‍ മനോജ്  നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top