×

ജിഎസ്ടി ചരിത്രപരം; പുതുതയി 16 ലക്ഷം നികുതി ദായകര്‍ ; പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്കാണ് 69,​000 കോടി രൂപ

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം കേന്ദ്ര ബ‌ഡ്‌ജറ്റ് ആരോഗ്യ മേഖലയുടെ നവീകരണത്തിനായി നിരവധി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തി. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്കാണ് 69,​000 കോടി രൂപ വകയിരുത്തുമെന്ന് നിര്‍മ്മല സീതാരാമന്‍ .

ആരോഗ്യ മേഖലയിലെ പരിഷ്ക്കാരങ്ങള്‍

  • ജന്‍ ജീവന്‍ മിഷന് 3.6 ലക്ഷം കോടി രൂപ
  • മിഷന്‍ ഇന്ദ്രധനുഷ് വിപുലീകരിച്ചു
  • മിഷന്‍ ഇന്ദ്രധനുഷില്‍ 12 രോഗങ്ങള്‍ കൂടെ ഉള്‍പ്പെടുത്തും , ജീവിത ശൈലി രോഗങ്ങളും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും
  • 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍ നിര്‍മ്മിക്കും

കൃഷി മേഖലയെ ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ആകെ 2.83 ലക്ഷം കോടി രൂപ വകയിരുത്തി. രണ്ടു വിഭാഗങ്ങളിലായാണ് തുകയുടെ വിനിയോഗം. കൃഷി, ജലസേചനം എന്നിവയ്ക്ക് 1.6 ലക്ഷം കോടി, ഗ്രാമവികസനം അടക്കം വിഭാഗങ്ങള്‍ക്ക് 1.23 ലക്ഷം കോടി രൂപയും വകയിരുത്തി. 15 ലക്ഷം കോടിയുടെ കാര്‍ഷിക വായ്പ സാമ്ബത്തിക വര്‍ഷം നല്‍കും.മത്സ്യമേഖലയ്ക്കായി സാഗരമിത്ര പദ്ധതി നടപ്പാക്കും. കര്‍ഷകര്‍ക്കായി ട്രെയ്‌നുകളില്‍ പ്രത്യേക ബോഗിയും വിമാനമാര്‍ഗത്തില്‍ പ്രത്യേക സൗകര്യവും ഒരുക്കും.

20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്ബു സെറ്റുകള്‍ നല്‍കും. തരിശ് ഭൂമി ഉള്ള കര്‍ഷകര്‍ക്കു സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കാനും ഇതുവഴി കറന്റ് ഗ്രിഡ് വഴി വില്‍ക്കാനും പദ്ധതി ഒരുക്കും. കര്‍ഷകരുടെ വരുമാനം രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്നും മന്ത്രി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top