×

ഭാഗ്യദേവത കടാക്ഷിച്ചു – കൂത്തുപറമ്പിലെ കൂലിപ്പണിക്കാരന് 12 കോടി ലഭിച്ചു

കണ്ണൂര്‍: സംസ്ഥാന ലോട്ടറികളില്‍ ഏറ്റവും വലിയ സമ്മാനത്തുകയുളള ക്രിസ്തുമസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് തിങ്കളാഴ്ചയായിരുന്നു. എന്നാല്‍ ഒന്നാം സമ്മാനമായ 12 കോടി രൂപയടിച്ച ആ ഭാഗ്യവാന്‍ ആരെന്നത് മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആ ആകാംഷയ്ക്ക് വിരാമമായിരിക്കുകയാണ്. കണ്ണൂരിലേക്കാണ് ഇക്കുറി ഭാഗ്യം വണ്ടി കയറിയിരിക്കുന്നത്.

കൂലിപ്പണിക്കാരനായ പൊരുന്നന്‍ രാജനാണ് ആ ഭാഗ്യവാന്‍. രാജന്‍ കണ്ണൂര്‍ തോലമ്ബ്ര പുരളിമല സ്വദേശിയാണ്. രാജന്‍ എടുത്ത ST 269609 എന്ന ടിക്കറ്റിനാണ് പന്ത്രണ്ട് കോടിയുടെ ഒന്നാം സ്ഥാനം. കൂത്തുപറമ്ബില്‍ നിന്നാണ് രാജന്‍ ക്രിസ്തുമസ്-പുതുവത്സര ബംപര്‍ ടിക്കറ്റ് എടുത്തത്.

കണ്ണൂരിലെ കൂത്തുപറമ്ബിലാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പയ്യന്‍ ലോട്ടറി ഏജന്‍സിയുടെ തലശേരി റോഡിലുള്ള ചില്ലറ വില്‍പനശാലയില്‍ നിന്നാണ് രാജന്‍ ടിക്കറ്റ് എടുത്തത്. ലോട്ടറി ഏജന്റായ സനീഷ് താന്‍ ടിക്കറ്റ് വിറ്റത് ജനുവരി 15നോ അതിനടുത്തുളള ദിവസങ്ങളിലോ ആണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരാണ് ആ ടിക്കറ്റിനുടമ എന്ന് കണ്ടെത്താനായില്ല. പിന്നാലെയാണ് രാജനാണ് ആ കോടീശ്വരന്‍ എന്ന് കണ്ടെത്തിയിരിക്കുന്നത്.

സമ്മാനര്‍ഹമായ ടിക്കറ്റ് മാലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തോലാമ്ബ്ര ശാഖയില്‍ കൈമാറി. രജനിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.രഗില്‍, ആതിര, അക്ഷര എന്നിവര്‍ മക്കളാണ്. പ്രാരാബ്ധങ്ങള്‍ ഒരുപാടുണ്ട് രാജന്. നല്ലവീ ടോ മറ്റു സൗകര്യങ്ങളോയില്ല ഭാഗ്യദേവത കടാക്ഷിച്ചതു കാരണം ഇനിയെങ്കിലും ജീവിതം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് രാജനും കുടുംബവും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top