×

ആര്‍ത്തവമുള്ള സ്ത്രീകളുടെ പാചകം – സദ്യ കഴിക്കാന്‍ നിരനിരയായി പ്രമുഖരും – ന്യൂഡെല്‍ഹിയില്‍ ഇന്നലെ കണ്ടത് ഇങ്ങനെ

ന്യൂഡല്‍ഹി: ആര്‍ത്തവമുള്ള സ്ത്രീകള്‍ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ നായയായി ജനിക്കുമെന്ന പ്രസ്താവനയ്ക്ക് മറുപടി നല്‍കിയത് ആര്‍ത്തവ സദ്യ തന്നെ ഒരുക്കി. ഡല്‍ഹി ആസ്ഥാനമായ സന്നദ്ധ സംഘടനയായ ‘സച്ചി സഹേലി’ മയൂര്‍ വിഹാറിലാണ് ആര്‍ത്തവമുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തി സദ്യ ഒരുക്കിയത്. കഴിക്കാന്‍ നിരനിരയായി പ്രമുഖര്‍ എത്തുകയും ചെയ്തു.

ഡല്‍ഹിയില്‍ ഞങ്ങള്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ എന്ന ഏപ്രണ്‍ ധരിച്ചാണ് ഇവര്‍ പരിപാടിയില്‍ പങ്കെടുത്തത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഴുത്തുകാരിയായ കമല ഭാസിന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് ആര്‍ത്തവ സദ്യ കഴിക്കാന്‍ എത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top