×

ദേവൂട്ടിയെ തിരയാനായി മസ്‌കറ്റില്‍ നിന്ന് പാഞ്ഞെത്തിയ പിതാവ് പ്രദീപിനെ കാത്തിരുന്നത് ദേവനന്ദയുടെ ചേതനയറ്റ ശരീരം

കൊല്ലം: കാണാതായ പൊന്നുമോളെ തെരയാന്‍ അറബി നാട്ടില്‍ നിന്ന് പാഞ്ഞെത്തിയ പിതാവ് പ്രദീപിനെ കാത്തിരുന്നത് ദേവനന്ദയുടെ ചേതനയറ്റ ശരീരം. ഇന്ന് രാവിലെ എഴരയ്ക്കുതന്നെ പ്രദീപ് വിമാനത്താവളത്തില്‍ ഇറങ്ങിയെങ്കിലും വീട്ടിലെത്തും വരെയും കുട്ടിയുടെ മരണ വിവരം അറിയിക്കാതിരിക്കാന്‍ ബന്ധുക്കള്‍ ആവുന്നത്ര ശ്രമിച്ചു. ആറ് മാസം മുന്‍പായിരുന്നു പ്രദീപ് നാട്ടില്‍ വന്നശേഷം മസ്കറ്റിലേക്ക് മടങ്ങിയത്.

ഒരു മകന്‍ ജനിച്ചതിന്റെ സന്തോഷവുമായായിരുന്നു അന്നത്തെ മടക്കം. ദേവനന്ദയുമൊന്നിച്ച്‌ ഇളയകുഞ്ഞിന്റെ കൈ പിടിച്ച്‌ നടത്തിയ കുഞ്ഞു സന്തോഷങ്ങളുടെ നിര്‍വൃതിയില്‍ വിദേശത്തേക്ക് പറന്നെങ്കിലും മടക്കയാത്ര ഇത്ര സങ്കടത്തോടെയാകുമെന്ന് ആരും നിനച്ചിരുന്നില്ല. പ്രസവത്തിനായാണ് ധന്യയെ ഇളവൂരിലെ കുടുംബ വീട്ടിലാക്കിയത്. പ്രദീപ് നാട്ടിലെത്തിയ ശേഷം തിരികെ ഓടനാവട്ടത്തെ ഭര്‍ത്തൃവീട്ടിലേക്ക് മാറ്റാമെന്നായിരുന്നു ധാരണ. ധന്യയുടെ അമ്മയും അച്ഛനുമൊക്കെയുള്ള കുടുംബ വീടായതിനാല്‍ കുട്ടികളുടെ കാര്യത്തിലും കരുതലുണ്ടാകുമെന്ന് എല്ലാവരും കരുതി. എന്നാല്‍ വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ആറ്റില്‍ വീണുമരിച്ചതോടെ കുടുംബത്തിന്റെ സന്തോഷം മുഴുവന്‍ കെട്ടടങ്ങുകയാണ്. മകളെ കാണാതായെന്ന വാര്‍ത്ത ബന്ധുക്കള്‍ പറഞ്ഞും ചാനല്‍ ന്യൂസുകളിലും നവമാദ്ധ്യമങ്ങളിലൂടെയും പ്രദീപ് അറിഞ്ഞിരുന്നു. ഇന്ന് നേരംവെളുക്കുമ്ബോഴേക്കും മകളെ കണ്ടുകിട്ടുമെന്ന പ്രതീക്ഷ പിതാവിനുണ്ടായിരുന്നു. പക്ഷേ, അതെല്ലാം വിഫലമായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top