×

സോണിയ ഗാന്ധിയുടെ പാത പിന്തുടരൂ, ഉപദേശവുമായി ഇന്ദിര ജയ്‌സിംഗ് – , ഇത് പറയാന്‍ എങ്ങനെ ധൈര്യം വന്നു – നിര്‍ഭയ’യുടെ അമ്മ

ന്യൂഡല്‍ഹി: തന്റെ മകളുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പ്രസ്താവന നടത്തിയ ‘നിര്‍ഭയ’യുടെ അമ്മയായ ആശാ ദേവിയോട് സോണിയ ഗാന്ധിയുടെ പാത പിന്തുടരാന്‍ ആവശ്യപ്പെട്ട് അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ ഇന്ദിര ജയ്‌സിംഗ്. തന്റെ മകളോട് ‘നിര്‍ഭയ’ കേസിലെ പ്രതികള്‍ ചെയ്ത ക്രൂരതകള്‍ക്ക് അവരോടു ക്ഷമിക്കാനും ഇന്ദിര ജയ്‌സിംഗ് തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്. ആശാ ദേവിയുടെ വേദന താന്‍ മനസിലാക്കുന്നുണ്ടെന്നും. രാജീവ് ഗാന്ധിയുടെ മരണത്തിന് ഉത്തരവാദികളില്‍ ഒരാളായ നളിനിക്ക് വധശിക്ഷ നല്‍കരുതെന്ന് സോണിയ ഗാന്ധി പറഞ്ഞതുപോലെ ആശാ ദേവിയും പ്രവര്‍ത്തിക്കണമെന്നാണ് അഭിഭാഷക പറയുന്നത്. രാജീവ് ഗാന്ധി വധത്തില്‍ പങ്കാളികളായ അഞ്ചംഗ സംഘത്തില്‍ പെട്ടവരില്‍ ആകെ ജീവിച്ചിരിക്കുന്നത് നളിനി മാത്രമാണ്.

എന്നാല്‍ ഇങ്ങനെ തന്നോട് പറയാന്‍ എങ്ങനെ ധൈര്യം വന്നുവെന്നാണ് ആശാ ദേവി ഇന്ദിര ജയ്‌സിംഗിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ചത്. കുറ്റവാളികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നാണ് ഈ രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. ഇവരെ പോലുള്ളവരെ കാരണമാണ് ഇരകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നീതി ലഭിക്കാത്തത്. ഇങ്ങനെയൊരു കാര്യം എന്നോട് നിര്‍ദ്ദേശിക്കാന്‍ അവര്‍ക്ക് ധൈര്യം വന്നുവെന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. സുപ്രീം കോടതിയില്‍ വച്ച്‌ അവരെ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു തവണ പോലും എന്റെ സുഖവിവരം അവര്‍ തിരക്കിയിട്ടില്ല. ആ അവര്‍ ഇപ്പോള്‍ കുറ്റവാളികള്‍ക്ക് വേണ്ടി സംസാരിക്കുന്നു. ബലാത്സംഗം ചെയ്യുന്നവരെ ഇവരെപ്പോലുള്ളവര്‍ പിന്തുണയ്ക്കുന്നത് കൊണ്ടാണ് ബലാല്‍സംഗ കുറ്റകൃത്യങ്ങള്‍ അവസാനിക്കാത്തത്.

തന്റെ മകളുടെ മരണം വച്ച്‌ രാഷ്ട്രീയം കളിക്കരുതെന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പിക്കും ആം ആദ്മി പാര്‍ട്ടിക്കുമെതിരെ ആശാ ദേവി രംഗത്തുവന്നിരുന്നു. ‘ഇതുവരെ ഞാന്‍ രാഷ്ട്രീയം പറഞ്ഞിട്ടില്ല. നീതിക്ക് വേണ്ടി കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്. 2012ല്‍ കറുത്ത കൊടിയും ത്രിവര്‍ണപതാകയുമായി തെരുവില്‍ പ്രതിഷേധിച്ചവര്‍ ഇന്ന് രാഷ്ട്രീയ നേട്ടത്തിനായി മകളുടെ മരണം ഉപയോഗിക്കുകയാണ്. ഇത് അവസാനിപ്പിക്കണം.’ ഇങ്ങനെയായിരുന്നു ആശാ ദേവിയുടെ വാക്കുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top