×

‘മുസ്ലീം ലീഗിന് എല്‍ഡിഎഫിനൊപ്പം നില്‍ക്കേണ്ടി വരും’; കെടി ജലീല്‍

കൊച്ചി: പൗരത്വനിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത നേതാവിനെ സസ്‌പെന്റ് ചെയ്ത മുസ്ലീം ലീഗിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍. നടപടിയെടുക്കുകയാണെങ്കില്‍ ആയിരങ്ങളെ ലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്യേണ്ടി വരുമെന്ന് മന്ത്രി കെടി ജലീല്‍ കൊച്ചിയില്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തില്‍ യുഡിഎഫില്‍ ഐക്യമില്ലെന്നും മുസ്ലീം ലീഗിന് പ്രക്ഷോഭങ്ങളില്‍ ഇടത് മുന്നണിക്ക് ഒപ്പം നില്‍ക്കേണ്ടിവരുമെന്നും ജലീല്‍ പറഞ്ഞു. പൗരത്വനിയമത്തിനെതിരായ സമരത്തില്‍ സമസ്തയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും മുസ്ലീം ലീഗിന്റെ പോക്കറ്റ് സംഘടനയല്ലെന്ന് സമസ്ത ഇതിലൂടെ തെളിയിച്ചതായും കെടി ജലീല്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top