×

അമേരിക്ക ഭയന്ന കമാന്‍ഡര്‍,​ ഇറാന്‍ ജനതയുടെ വീര പുരുഷന്‍, പ്രതികാരദാഹിയായി ഇറാന്‍: തിരിച്ചടി എങ്ങനെ?

ഏറ്റവും ശക്തനായ പട്ടാളമേധാവി,​ അമേരിക്ക ഭയന്ന കമാന്‍ഡര്‍,​ ഇറാന്‍ ജനതയുടെ വീര പുരുഷന്‍,​ ആരാധകരുടെ ജയിംസ് ബോണ്ട്… കൊല്ലപ്പെട്ട മേജര്‍ ജനറല്‍ കാസെം സൊലൈമാനിക്ക് വിശേഷണങ്ങളേറെയാണ്. ഹീറോപരിവേഷമുള്ള ചാരനും സൈനിക തന്ത്രജ്ഞനും ആയിരുന്ന അദ്ദേഹം ഇസ്ലാമിക വിപ്ലവത്തിന്റെ ശക്തനായ വക്താവും പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേനിയുടെ വിശ്വസ്‌തനും ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവുമായിരുന്നു. ഇറാക്കിലും സിറിയയിലും ഉള്‍പ്പെടെ ഇറാന്റെ സമീപകാല വിദേശ ദൗത്യങ്ങളുടെയെല്ലാം മുഖ്യ ശില്‍പ്പിയായിരുന്നു.

ഇറാനിലും മറ്റിടങ്ങളിലുമുള്ള അമേരിക്കന്‍ സൈനികരെ വകവരുത്തുന്നത് സുലൈമാനിയുടെ നേതൃത്വത്തിലായിരുന്നെന്നും 2003-2011 കാലത്ത് 608 അമേരിക്കന്‍ സൈനികരെ ഇവര്‍ കൊന്നതായും അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്ക ഒരു ഭീകരനായി കരുതിയിരുന്ന സുലൈമാനിയുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് യു.എസ് പൗരന്മാരെ വിലക്കിയിരുന്നു. യു.എന്‍ സുരക്ഷാസമിതിയും സുലൈമാനിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ സുലൈമാനിയെ സംബന്ധിച്ച്‌ പ്രതിരോധത്തിന്റെയും നയതന്ത്രങ്ങളുടെയും ഇടമായിരുന്നു ഇറാന്റെ സൈനിക നടപടികള്‍. ‘മനുഷ്യരാശിയുടെ നഷ്ടപ്പെട്ട പറുദീസയാണ് യുദ്ധമുന്നണി’ എന്നായിരുന്നു അദ്ദേഹം തന്റെ സൈനിക ജീവിതത്തെക്കുറിച്ച്‌ പറഞ്ഞത്. ഇറാന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിനേക്കാള്‍ നയതന്ത്ര രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സുലൈമാനിക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വൈകാതെ സൊലൈമാനി ഇറാന്റെ പ്രസിഡന്റ് ആകുമെന്ന് വരെെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

സുലൈമാനിയുടെ കൊലപാതകം ഇറാനെ പിടിച്ചുകുലുക്കിയെന്നതില്‍ സംശയമില്ല.പ്രതികാരം ചെയ്തിരിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. രാജ്യത്തെ രണ്ടാമത്തെ വലിയ നേതാവ് കൊല്ലപ്പെട്ടതിനാല്‍ പ്രതികാരം ചെയ്യാതെ മാര്‍ഗമില്ല എന്ന് പറയാം. ഇനി പശ്ചിമേഷ്യയ്ക്ക് സംഘര്‍ഷത്തിന്റെ നാളുകളാണെന്നതില്‍ തര്‍ക്കമില്ല.

അമേരിക്കയ്‌ക്ക് സുലൈമാനിയുടെ കൊലപാതകം ഒരുപാട് കാത്തിരുന്ന ലക്ഷ്യ സാക്ഷാത്കാരമാണ്. ഒട്ടനവധി അമേരിക്കക്കാരുടെ മരണത്തിന് കാരണക്കാരനായി സുലൈമാനിയെ അമേരിക്ക കണക്കാക്കുന്നു. ഇത് വലിയ രാഷ്ട്രീയ നേട്ടമായി ട്രംപ് ആഘോഷിക്കുമെന്നതില്‍ സംശയമില്ല. മുന്‍ പ്രസിഡന്റമാരായ ജോര്‍ജ് ബുഷും ബറാക് ഒബാമയും സംഘര്‍ഷം കണക്കിലെടുത്ത് സുലൈമാനിയെ വധിക്കുന്നതിനോട് താല്‍പര്യം കാട്ടിയിരുന്നില്ല

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top