×

ഷോക്കേറ്റ് ആന ചരിഞ്ഞു; – പുല്ലുവെട്ടുകാരന്‍ ആനക്കൊമ്പ് വെട്ടിമാറ്റി- സംഭവം കോതമംഗലത്ത്

കോതമംഗലം; നേര്യമംഗലത്ത് ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ ജഡത്തില്‍ നിന്ന് കാണാതായ ആനക്കൊമ്ബ് വനപാലകര്‍ കണ്ടെടുത്തു. സമീപപ്രദേശത്തു നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയുടെ വീട്ടില്‍ നിന്ന് കൊമ്ബ് കണ്ടെത്തിയത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ സ്‌റ്റേഷന്‍ പരിധിയിലെ കുളമാംകുഴി പാട്ടയെടുത്ത് ആദിവാസി ഊരിനും മധ്യേ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്.

25 വയസിലധികം തോന്നിക്കുന്ന കൊമ്ബന്റെ ജഡത്തിന് ആറ് മാസം പഴക്കമുണ്ടായിരുന്നു. കൊമ്ബുകള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്ത് സ്ഥിരമായി പുല്ലുപറിക്കാന്‍ വരുന്ന ഒരാളെക്കുറിച്ച്‌ വിവരം കിട്ടി. ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയ്ക്കിടെയാണ് വീടിന്റെ പിറകു വശത്തുനിന്ന് രണ്ട് കൊമ്ബുകള്‍ കണ്ടെടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top