×

നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയവര്‍ ഹോട്ടല്‍ മുറിയില്‍ ശ്വാസം മുട്ടി മരിച്ചു

നേപ്പാള്‍ : നേപ്പാളില്‍ ഹോട്ടല്‍മുറിയില്‍ ശ്വാസം മുട്ടിമരിച്ചത് തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ ദമ്ബതിമാരും കുട്ടികളും . അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 പേരടങ്ങിയ സംഘത്തില്‍പ്പെട്ടവരാണു മരിച്ചത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ രണ്ടു ദമ്ബതികളും കുട്ടികളുമാണ് മരിച്ചത്.

ദുബായില്‍ എന്‍ജിനീയറായ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ (34 ) തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തില്‍ രഞ്ജിത് കുമാര്‍ ടി.ബി (39) ഭാര്യ ഇന്ദു രഞ്ജിത് (34) ഇവരുടെ മക്കളായ ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചതെന്നാണ് വിവരം.

രഞ്ജിത്തിന്റെ സഹപാഠികളായ മിലിറ്ററി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗെറ്റ് ടുഗദറില്‍ പങ്കടുത്ത ശേഷമാണ് സംഘം നേപ്പാളിലേക്ക് വിനോദ യാത്ര പോയത്.

ഇവര്‍ ശ്വാസംമുട്ടി മരിച്ചെന്നാണ് നിഗമനം. കടുത്ത തണുപ്പിനെ തുടര്‍ന്ന് മുറികള്‍ അടച്ച്‌ ഇവര്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചതായി അറിയുന്നു. ഹീറ്ററില്‍നിന്ന് വാതകം ചോര്‍ന്നതാണ് മരണ കാരണമെന്ന് പൊലീസ് പറയുന്നു. നേപ്പാളിലെ മക്‌വന്‍പുര്‍ ജില്ലയിലെ താഹ മുനിസിപ്പാലിറ്റിയിലെ ദമാനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് മലയാളി സംഘം ഈ റിസോര്‍ട്ടില്‍ എത്തി മുറിയെടുത്തത്. കടുത്ത തണുപ്പു കാരണം മൂന്നു മുറികളില്‍ ഹീറ്റര്‍ ഓണ്‍ ചെയ്താണ് ഇവര്‍ വിശ്രമിച്ചത്. രാവിലെയായിട്ടും മുറി തുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഡുപ്ലിക്കേറ്റ് കീ ഉപയോഗിച്ച്‌ തുറന്നപ്പോഴാണ് യാത്രികരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരെ എച്ച്‌എഎംഎസ് ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചെങ്കിലും എട്ടു പേരുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് വാര്‍ത്താ എജന്‍സികള്‍ സ്ഥിരീകരിച്ചു.

എല്ലാ വാതിലുകളും ജനലുകളും പൂട്ടിയിരുന്നതായി ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. നാലു മുറികള്‍ ബുക്ക് ചെയ്തിരുന്നെങ്കിലും 8 പേരും ഒരു മുറിയിലാണ് താമസിച്ചതെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top